KSEBOA - KSEB Officers' Association

Monday
Nov 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home ലേഖനങ്ങള്‍ നൂറുമേനി വിളയുന്നതിനു പിന്നില്‍....

നൂറുമേനി വിളയുന്നതിനു പിന്നില്‍....

PDF
Hits smaller text tool iconmedium text tool iconlarger text tool icon

100%മോഡല്‍ സെക്ഷന്‍ പരിഷ്കരണങ്ങളുടെ പ്രധാന നേട്ടങ്ങളിലൊന്നായി കണക്കാക്കുന്നത് റവന്യൂ വിഭാഗം ജോലിയിലുണ്ടായ പ്രകടമായ മാറ്റങ്ങളാണ്. ക്യാഷ് കളക്ഷനുള്ള സമയം ദീര്‍ഘിപ്പിച്ചതും ഉയര്‍ന്ന കളക്ഷന്‍ എഫിഷ്യന്‍സി കൈവരിക്കാനായതും ഉള്‍പ്പെടെ കാര്യക്ഷമമായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ റവന്യൂ വിഭാഗത്തിന് കഴിയുന്നുണ്ട്. നൂറു ശതമാനം കളക്ഷന്‍ എഫിഷ്യന്‍സി കൈവരിക്കുന്ന സെക്ഷന്‍ ഓഫീസുകളുടെ എണ്ണം നാള്‍ തോറും വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ നേട്ടം കൈവരിക്കുന്ന ജീവനക്കാരെ അനുമോദിക്കുന്നതും ഈ നേട്ടം കാര്യമായി ആഘോഷിക്കുന്നതും വിതരണ വിഭാഗം ഓഫീസുകളില്‍ പതിവു സംഭവമായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ നേട്ടത്തിനു പിന്നില്‍ ചില അനാരോഗ്യകരമായ രീതികള്‍ കൂടി കടന്നുകൂടുന്നതായി അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. അന്വേഷണങ്ങളില്‍ നിന്നും ലഭ്യമായ ചില വിവരങ്ങള്‍ കുറിയ്ക്കുന്നു.

നൂറുശതമാന ഫണ്ട്
സെക്ഷന്‍ ഓഫീസുകളില്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന ഒരു കരുതല്‍ ശേഖരമാണിത്. ചില ഓഫീസുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ നേരിട്ടാണ് ഇത് ഓപ്പറേറ്റ് ചെയ്യുന്നത്. ഡിസ്കണക്ഷന്‍ തീയതിയ്ക്കു് ശേഷം 5 ദിവസങ്ങള്‍ക്കുള്ളില്‍ പണമടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉപഭോക്താക്കളുടെ ബില്ലുകള്‍ ഈ കരുതല്‍ ശേഖരത്തില്‍ നിന്നും അടച്ചുവരുന്നുണ്ട്. കുറഞ്ഞ ബില്‍ തുകകളാണ് ഇത്തരത്തില്‍ കൈകാര്യം ചെയ്തുവരുന്നത്. പിന്നീട് ഉപഭോക്താവില്‍ നിന്നും ഈ തുക ജീവനക്കാര്‍ നേരിട്ട് വാങ്ങി കരുതല്‍ ശേഖരത്തില്‍ നിക്ഷേപിക്കുന്നു. ഇത്തരത്തില്‍ ഉപഭോക്താവില്‍ നിന്നും നേരിട്ട് തുക കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട് ചില പരാതികളും ഉയര്‍ന്നു വരുന്നുണ്ട്. ബില്‍ അടയ്ക്കാത്ത ഉപഭോക്താക്കളുടെ സര്‍വ്വീസു് കണക്ഷനുകള്‍ ഫീല്‍ഡില്‍ വിച്ഛേദിക്കപ്പെട്ട നിലയിലാണെങ്കിലും 'ഒരുമ' പരിശോധിച്ചാല്‍ കുടിശിഖ ഉണ്ടാവില്ല. ഇത്തരത്തില്‍ 6 മാസത്തിലധികമായി വിച്ഛേദിക്കപ്പെട്ട നിലയിലുള്ള ചില സര്‍വ്വീസു് കണക്ഷനുകള്‍ അഴിച്ചെടുക്കുന്നതില്‍ നിയമപരമായി തടസ്സം വന്നിരിക്കുകയാണ്. ഡിവിഷന്‍ മീറ്റിങ്ങുകളില്‍ ഈ വിഷയം ചര്‍ച്ചയ്ക്കു് വന്നിട്ടുള്ളതുമാണ്.

ഡിസ്കണക്ഷന്‍ തീയതി നീട്ടിക്കൊടുക്കല്‍
ഉയര്‍ന്ന തുകയുള്ള ബില്ലുകളില്‍ പ്രായോഗികമായി നടപ്പാക്കുന്ന മാര്‍ഗമാണിത്. സീനിയര്‍ സൂപ്രണ്ടിനു് മാത്രമാണ് ഇതു ചെയ്യുവാന്‍ സാധിക്കുന്നത്. ഡിസ്കണക്ഷന്‍ തീയതിക്കു് ശേഷം കൂടുതല്‍ അവധി ദിനങ്ങള്‍ ഒരുമിച്ചു വരുന്ന പക്ഷം, 5 ദിവസത്തിനകം പണം അടപ്പിക്കുവാന്‍ ബുദ്ധിമുട്ടു് വരുന്നതിനാല്‍, ബില്‍ തയ്യാറാക്കുന്ന വേളയില്‍ തന്നെ ഇതു ചെയ്യുന്ന രീതിയും സര്‍വ്വസാധാരണമായിട്ടുണ്ട്. ഒരു 'ഡേ കോഡ്' മൊത്തമായി ഇങ്ങനെ ചെയ്യുന്നതു വഴി 'റീകണക്ഷന്‍ ഫീ' ഇനത്തില്‍ ലഭിക്കേണ്ട വരുമാനം ഇവിടെ നഷ്ടമാവുന്നുണ്ട്. ഇതു തടയുന്നതിനു പകരം സീനിയര്‍ സൂപ്രണ്ടുമാരുടെ കാര്യക്ഷമതയെ പുകഴ്ത്തുകയാണ് യഥാര്‍ത്ഥത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചെയ്തുവരുന്നത്.

ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം
സാധാരണയായി നല്‍കിവരുന്ന പ്രതിമാസ/ദ്വൈമാസ ബില്ലുകള്‍ക്ക് ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം നിയമപരമായി അനുവദനീയമല്ല. എന്നാല്‍ കളക്ഷന്‍ എഫിഷ്യന്‍സി സംരക്ഷിക്കുന്നതിനായി ഈ മാര്‍ഗം വ്യാപകമായി ഉപയോഗിച്ചുവരുന്നു. മേലധികാരികളുടെ മൗനസമ്മതവും ഇതിനുണ്ട്. വലിയ തുകയ്ക്കുള്ള ബില്ലുകളിലാണ് ഇത്തരത്തില്‍ ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം ചെയ്തുകൊടുക്കുന്നത്. ഉപഭോക്താവ് ഈ സൗകര്യവും സ്വീകരിക്കാതെ വരുന്ന പക്ഷം, സെക്ഷന്‍ ഓഫീസിലെ 'നൂറുശതമാന ഫണ്ടില്‍' നിന്നും ഈ പണം കണ്ടെത്തുന്നു. ഇത്തരം അവസരങ്ങളില്‍ ആദ്യത്തെ ഇന്‍സ്റ്റാള്‍മെന്റ്, മൊത്തം തുകയുടെ പത്തുശതമാനത്തിലും താഴെ പോകുന്നതും സര്‍വ്വസാധാരണമായിട്ടുണ്ട്. സര്‍വ്വീസ് കണക്ഷന്‍ പലപ്പോഴും വിച്ഛേദിക്കപ്പെട്ട നിലയിലും തുടരുന്നു.

ഡിസ്പ്യൂട്ട് & റീവോക്
മുകളില്‍ പറഞ്ഞിട്ടുള്ള മാര്‍ഗങ്ങള്‍ പരാജയപ്പെടുന്ന പക്ഷം നടപ്പാക്കുന്ന അറ്റകൈ പ്രയോഗമാണിത്. കളക്ഷന്‍ എഫിഷ്യന്‍സിയുടെ പ്രിന്റ് എടുക്കുന്നതിനു മുമ്പായി കളക്ഷന്‍ വരാത്ത ബില്ലുകള്‍ 'ഡിസ്പ്യൂട്ട്' ഫോള്‍ഡറിലേക്ക് മാറ്റിയിടുന്നു. പിന്നീട് ഈ ബില്ലുകള്‍ ഉപഭോക്താവ് പണമടക്കുവാന്‍ വരുന്ന മുറയ്ക്ക് 'റിവോക്' ചെയ്ത് സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നു. കോടതിയുടെയും മറ്റു നിയമപരമായ അധികാര സ്ഥാപനങ്ങളുടെയും ഉത്തരവ് പ്രകാരം പണമടയ്ക്കുന്നതിന് സ്റ്റേ ലഭിച്ചിട്ടുള്ള ഉപഭോക്താക്കളുടെ ബില്ലുകള്‍ പ്രത്യേകമായി സൂക്ഷിക്കുന്നതിനാണ് 'ഡിസ്പ്യൂട്ട് ഫോള്‍ഡര്‍' സൗകര്യം ഒരുമ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇതും വ്യാപകമായി ദുരുപയോഗം ചെയ്തുവരുന്നതായാണ് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.

അനധികൃത ഡിസ്മാന്റിലിങ്
സപ്ലൈകോഡിലെ വ്യവസ്ഥകളെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള രീതിയാണിത്. രണ്ടു രീതിയിലാണ് ഇതു ചെയ്തു വരുന്നത്. വൈദ്യുതി വിച്ഛേദിച്ചതിനു ശേഷവും പണമടയ്ക്കാതെ വരുമ്പോള്‍, അഞ്ചാമത്തെ ദിവസം ചെന്ന് മീറ്റര്‍ അഴിച്ചെടുക്കുകയോ അഴിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നു. ഇതേതുടര്‍ന്ന് അന്നു തന്നെ പണമടക്കുവാന്‍ ഉപഭോക്താവ് നിര്‍ബന്ധിതനാകുന്നു.
ഓഫീസിലിരുന്ന് ചെയ്യുന്നതാണ് രണ്ടാമത്തെ രീതി. ഡിസ്കണക്ഷന്‍ തീയതിക്ക് ശേഷം 5 ദിവസത്തിനുള്ളില്‍ പണമടക്കാത്ത ഉപഭോക്താവിനെ ഒരുമയില്‍ 'ഡിസ്മാന്റില്‍ഡ്' സ്റ്റാറ്റസിലേക്ക് മാറ്റിയിട്ട ശേഷം ഉപഭോക്താവിന്റെ പേരിലുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് 'അഡ്ജസ്റ്റ്' ചെയ്ത് അക്കൗണ്ട് ക്ലോസ് ചെയ്യുന്നു. പിന്നീട് പണമടയ്ക്കുന്ന മുറക്ക് 'റീ - ഇഫക്ട്' ചെയ്തെടുക്കുന്നു. ഒരുതരത്തിലും കണ്ടുപിടിച്ചെടുക്കുവാന്‍ സാധിക്കാത്ത രീതിയാണിത്.

മീറ്റര്‍ റീഡിങ് തിരുത്തല്‍
ഒന്നിലധികം തവണ മീറ്റര്‍ റീഡിങ് എടുക്കുവാന്‍ സാധിക്കാതെ ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ കൊടുത്തിട്ടുള്ള ബില്ലുകളിലാണ് ഈ രീതി അവലംബിക്കുന്നത്. പത്തില്‍ താഴെ യൂണിറ്റ് ഉപയോഗം വരുന്ന രീതിയില്‍ മീറ്റര്‍ റീഡിങ് 'ഒരുമ' സോഫ്റ്റ്‌വെയറിലേയ്ക്കു് കൊടുക്കുന്ന പക്ഷം, ശരാശരിയുടെ കണക്കില്‍ കൊടുത്തിട്ടുള്ള ബില്ലുകളെല്ലാം തന്നെ പുതുക്കപ്പെടുകയും കുറഞ്ഞ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍പ് അടച്ചിട്ടുള്ള തുക അധികമായി വരികയും ചെയ്യുന്നു. പിന്നീട് ഉപഭോക്താവ് പണമടയ്ക്കുവാന്‍ വരുന്ന സമയത്ത് യഥാര്‍ത്ഥ റീഡിങ് കൊടുത്ത് ബില്ലുകള്‍ വീണ്ടും തിരുത്തിയെടുക്കുന്നു. നൂറുശതമാന ഫണ്ടില്‍ നിന്നും പണമടക്കേണ്ടിവരുന്ന ചില അവസരങ്ങളിലും ഈ രീതി വിജയകരമായി നടത്തുന്നുണ്ട്. ബില്‍ കറക്ഷന്‍ രജിസ്റ്ററില്‍ ഇതു ചേര്‍ക്കില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.


സെക്ഷന്‍ ഓഫീസുകളില്‍ നടക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയെല്ലാം ആണെന്നിരിക്കെ ഇതിനെതിരായി നടപടികള്‍ എടുക്കേണ്ട ഉന്നത ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നതായാണ് കാണുന്നത്. ഏതു മാര്‍ഗത്തിലൂടെയാണെങ്കിലും തന്റെ കീഴില്‍ വരുന്ന സെക്ഷനുകള്‍ 100% കളക്ഷന്‍ എഫിഷ്യന്‍സി കൈവരിക്കുന്നതിനെ അനുമോദിക്കുക മാത്രമാണ് ഇവര്‍ ചെയ്തുവരുന്നത്. ഈ നേട്ടം കൈവരിച്ചവരെ സര്‍ക്കിള്‍ കോണ്‍ഫറന്‍സില്‍ വച്ച് '100% എ.ഇ', '100% എസ്.എസ്' എന്നു് പ്രത്യേകം എടുത്തു പറഞ്ഞ് അഭിനന്ദിക്കുകയും ബാക്കിയുള്ളവരെ താഴ്ത്തിക്കെട്ടുകയും ചെയ്തുകൊണ്ട് ചില ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാര്‍ ഒരു പടികൂടി മുന്നോട്ട് കടന്നിരിക്കുകയാണ്. 99%നു മുകളില്‍ കളക്ഷന്‍ എഫിഷ്യന്‍സി കൈവരിക്കുന്നത് ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ടു മാത്രമാണെന്നിരിക്കെ ഈ നേട്ടം കൈവരിച്ചവരെ ഇടിച്ചുതാഴ്ത്തുന്നത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നൂറുമേനി കൊയ്തെടുക്കുവാന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാര്‍ വ്യഗ്രത കാണിക്കുന്നത് ആരുടെ മുന്നില്‍ മേനി നടിക്കാനാണ്?


കളക്ഷന്‍ എഫിഷ്യന്‍സി കൂട്ടുന്നത് രണ്ടു കാര്യങ്ങള്‍ക്കാകാം. ഒന്ന്,സ്ഥാപനത്തിനുവേണ്ടി. രണ്ട്, സ്വന്തം ഖ്യാതി വര്‍ദ്ധിപ്പിക്കുവാന്‍. രണ്ടാമത്തേതു മാത്രം ലക്ഷ്യമാകുമ്പോഴാണ് തെറ്റായ മാര്‍ഗങ്ങള്‍ ചെയ്യുന്നതും അത് ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും. കഠിനാദ്ധ്വാനം നടത്തി 100 ശതമാനവും അതിനടുത്തും എത്തുന്നവരെ വിഡ്ഢികളാക്കുകയാണ്, തെറ്റായ വഴിയിലൂടെ 100 ശതമാനം എത്തുന്നവര്‍ ചെയ്യുന്നത്. അത് സ്ഥാപനത്തിന് ഗുണകരമല്ല.
നൂറുമേനിയുടെ സമ്മര്‍ദ്ദം ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യുന്നതിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥാപനത്തിന്റെ താല്പര്യങ്ങള്‍ക്കും ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ക്കും വിരുദ്ധമായ ഈ പ്രവൃത്തികള്‍ അതീവ ഗുരുതരവും ദൂരവ്യാപകവും ആയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഇത് സത്യസന്ധമായി ജോലി എടുക്കുന്ന ഉദ്യോഗസ്ഥരെ വിതരണ മേഖലയില്‍ നിന്നും അകറ്റിനിറുത്തുന്നതിന് വഴിതെളിക്കും. സത്യസന്ധമായി ജോലി ചെയ്യുവാനുള്ള ഓഫീസര്‍മാരുടെയും തൊഴിലാളികളുടെയും അവകാശത്തിനു മേലുള്ള കൈകടത്തലായാണ് ഇതിനെ കാണേണ്ടത്.


(ഫോണ്‍ : 9447819682)

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2065
mod_vvisit_counterYesterday3908
mod_vvisit_counterThis Month84249
mod_vvisit_counterLast Month157088

Online Visitors: 59
IP: 54.81.139.56
,
Time: 13 : 08 : 15