KSEBOA - KSEB Officers' Association

Monday
Nov 20th
Text size
  • Increase font size
  • Default font size
  • Decrease font size

സുരക്ഷ

PDF
Hits smaller text tool iconmedium text tool iconlarger text tool icon

തോരാമഴ അല്‍പം ശമിച്ച ഒരു ദിവസം. സന്ധ്യ മയങ്ങിയിട്ടും ഫീല്‍ഡില്‍ പോയ ജീവനക്കാര്‍ മുഴുവന്‍ തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാപകലില്ലാതെ കഠിനാദ്ധ്വാനമാണ്. വൈകിട്ട് ഏഴരയോടെയാണ് ലൈന്‍മാന്‍ രാജന്‍ ഓഫീസിലേക്ക് തിരിച്ചെത്തിയത്. കാക്കി കുപ്പായവും പാന്റും വളരെ മുഷിഞ്ഞിട്ടുണ്ട്. കുഴമ്പു പോലെയും ഉണങ്ങിപിടിച്ചും ചെളിയും പൂഴിയും കുപ്പായത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അയാളെ കണ്ടപ്പോള്‍ ചോദിക്കാതിരിക്കാനായില്ല.
"ഇത്ര കട്ടിപ്പെട്ട പണി എവിടെയായിരുന്നു".


സങ്കടപ്പെട്ട മുഖത്ത് ചെറിയ ചിരി വരുത്തി അയാള്‍ പാന്റിന്റെ കീശയില്‍ നിന്നും മൂന്നു നാല് കടലാസ് ഷീറ്റുകള്‍ വലിച്ചെടുത്ത് എന്റെ നേരെ നീട്ടി. "ഇത്രയും പരാതികള്‍ പരിഹരിക്കുവാന്‍ എന്നെ തനിച്ചാണ് വിട്ടത് സര്‍."
അയാള്‍ നീട്ടിയ കടലാസുകളിലെ നീണ്ട പട്ടികയിലേക്ക് കണ്ണോടിക്കുന്നതിനിടയില്‍ ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു. "മൂന്ന് നാല് സ്ഥലത്ത് ഞാന്‍ ഒറ്റയ്ക്ക് കയറിയാണ് ബ്രിഡ്ജിങ്ങ് കൊടുത്തത്."
ഫോണില്‍ വരുന്ന വിളികള്‍ക്ക് മറുപടി കൊടുത്തും ഫീല്‍ഡില്‍ പോയവര്‍ തിരിച്ച് കൊണ്ടുകൊടുക്കുന്ന കടലാസുകള്‍ നോക്കി പരാതിപുസ്തകത്തില്‍ പരിഹരിച്ചവ രേഖപ്പെടുത്തുകയും ചെയ്ത് സബ് എഞ്ചിനീയര്‍ അവിടെ ഇരിക്കുന്നുണ്ട്.
അയാളോട് ഞാന്‍ ചോദിച്ചു. "എന്താ ഇയാളെ ഇത്രയും പരാതികള്‍ പരിഹരിക്കാന്‍ ഒറ്റയ്ക്ക് വിട്ടത്."
"പരാതികള്‍ ധാരാളമുണ്ട് സര്‍. ഇന്നലെ രേഖപ്പെടുത്തിയവ പോലും മുഴുവന്‍ പരിഹരിച്ചിട്ടില്ല."
"എല്ലാ വിഭാഗത്തിലുള്ളവരേയും അതിനായി ഉപയോഗിച്ചു കൂടേ"
"ഇന്നലെയും മിനിഞ്ഞാന്നും എല്ലാവരും പരാതി പരിഹരിക്കാനാണ് പോയത്. പക്ഷേ ഇന്നു രാവിലെ മുകളിലത്തെ ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞു മിച്ചം കിടക്കുന്ന കണക്ഷനുകള്‍ മുഴുവന്‍ കൊടുത്തുതീര്‍ത്ത് വൈകുന്നേരം റിപ്പോര്‍ട്ട് ചെയ്യണമെന്ന്. അതുകൊണ്ട് ഇന്ന് റവന്യൂവിലെ എല്ലാവരെയും കണക്ഷന്‍ നല്‍കാന്‍ വിട്ടു. കളക്ഷന്‍ എഫിഷ്യന്‍സിയും കുറയാന്‍ പാടില്ലല്ലോ"
"മഴ തിമിര്‍ത്തു പെയ്യുമ്പോഴാണോ മിച്ചം കിടന്ന കണക്ഷനുകള്‍ കൊടുത്തുതീര്‍ക്കുന്നത്?". ഇത് എന്നോടാണോ ചോദിക്കുന്നതെന്ന ഭാവത്തില്‍ ആയാള്‍ എന്നെ നോക്കി ഭവ്യതയോടെ ചിരിച്ചു.
എല്ലാ സെക്ഷനിലേയും എല്ലാ കണക്ഷനുകളും കൊടുത്തു തീര്‍ത്തു എന്ന് അറിയിക്കുമ്പോള്‍ സുരക്ഷിതരാകുന്ന ചിലരുണ്ട്. അവരുടെ സുരക്ഷയും പ്രധാനമാണല്ലോ?
കുറ്റം പറയരുതല്ലോ, സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ഇടപെടുന്നതില്‍ വീഴ്ച വരുത്തിയാലും സുരക്ഷാ വീഴ്ചകളുണ്ടാവുമ്പോള്‍ അവരെല്ലാം കൃത്യമായി ഇടപെടാറുണ്ട്.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2066
mod_vvisit_counterYesterday3908
mod_vvisit_counterThis Month84250
mod_vvisit_counterLast Month157088

Online Visitors: 59
IP: 54.81.139.56
,
Time: 13 : 08 : 33