KSEBOA - KSEB Officers' Association

Saturday
May 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Power Quiz പവര്‍ ക്വിസ് 2017 - ഹാട്രിക്ക് വിജയവുമായി പാലക്കാട് വിക്ടോറിയ കോളേജ്

പവര്‍ ക്വിസ് 2017 - ഹാട്രിക്ക് വിജയവുമായി പാലക്കാട് വിക്ടോറിയ കോളേജ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon


പവര്‍ ക്വിസ് 2017 ജേതാക്കള്‍കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ  പവര്‍ക്വിസ്-2017  സംസ്ഥാനതല മത്സരത്തില്‍ പാലക്കാട് വിക്ടോറിയ കോളേജ്  തുടര്‍ച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനംനേടി. മൂലമറ്റം സെന്റ് ജോസഫ്സ് കോളേജില്‍ വച്ച് 2018 ഫെബ്രുവരി 27ന് നടന്ന  മത്സരത്തില്‍ കോഴിക്കോട് ഫറോക്ക് ഗവ. ഗണപത് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ രണ്ടാംസ്ഥാനം നേടി. പാലക്കാട് വിക്ടോറിയ കോളേജ് ടീമിന് 20,000 രൂപയും വിശ്വേശ്വരയ്യ ട്രോഫിയും 10 വാട്ടിന്റെ സോളാര്‍ ലാമ്പുകളും നല്‍കി. വൈദ്യുതി മേഖലയിലെ വസ്തുതകള്‍ ഉള്‍പ്പെടുത്തി ഒരു സംഘടന സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ ക്വിസ് മത്സരമാണിത്. നന്ദകുമാറും ശ്രീലതയും  ആയിരുന്നു ക്വിസ് മാസ്റ്റര്‍മാര്‍.

ഗവ.വിക്ടോറിയ കോളേജിനെ പ്രതിനിധീകരിച്ചത്,അബ്ദുൽ വാഹിദ് പി.എ ,ജാമിര്‍ എന്നിവരാണ്.

 രണ്ടാംസ്ഥാനം നേടിയ ടീമിന് ഡോ. കെ.എല്‍ .റാവു റോളിങ് ട്രോഫിയും 10000 രൂപയും സോളാര്‍ ലാമ്പുകളും സമ്മാനമായി ലഭിച്ചു.  കോളേജ് ഓഡിറ്റോറിയത്തിലാണ്  മല്‍സരം നടന്നത്. വിദ്യാര്‍ത്ഥികള്‍ മല്‍സരത്തിനു ആവേശകരമായ പിന്തുണ നല്‍കി.

മേഖലാതലമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ആറ് ടീമുകള്‍ ഫൈനലില്‍ പങ്കെടുത്തു. ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ച സംസ്ഥാന ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്‍ സംഘടനയെയും ക്വിസ് പ്രോഗ്രാമിനെയും പ്രശംസിക്കുകയുണ്ടായി.
കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജെ.സത്യരാജന്‍  അധ്യക്ഷനായി. അസോസിയേഷന്‍ സംസ്ഥാന  സിക്രട്ടറി ലതീഷ് പിവി സ്വാഗതവും പവര്‍ ക്വിസ് സബ് കമ്മിറ്റി കണ്‍വീനര്‍  ശ്രീ: രാജഗോപാലന്‍  റിപ്പോര്‍ട്ട് അവതരണവും നിര്‍വഹിച്ചു.

വൈദ്യുതി മേഖലയെ സംബന്ധിച്ച് നടത്തപ്പെടുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പങ്കാളിത്തമുള്ള പ്രശ്നോത്തരിയാണ് പവര്‍ ക്വിസ്. വൈദ്യുതി സംബന്ധിച്ച ശാസ്ത്രീയമായ അറിവുകള്‍ പകരുന്നതോടൊപ്പം സാമൂഹ്യ പ്രാധാന്യമുള്ള ആനുകാലിക വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അറിവും വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമൊക്കെ ഇതില്‍ പരിശോധിക്കപ്പെടുന്നു. 1996 ല്‍ ആരംഭിച്ച പവര്‍ ക്വിസ്, 2016ല്‍ ഇരുപത്  വര്‍ഷം പൂര്‍ത്തിയാക്കി.  ഇത്തവണത്തെ പവര്‍ ക്വിസ്, രാജ്യത്തെ വൈദ്യുതി വികസനത്തിന്റെ പൊള്ളത്തരം വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ സഹായിച്ചു.


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3603
mod_vvisit_counterYesterday4651
mod_vvisit_counterThis Month111601
mod_vvisit_counterLast Month140412

Online Visitors: 62
IP: 3.208.22.127
,
Time: 16 : 33 : 51