KSEBOA - KSEB Officers' Association

Sunday
May 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Power Quiz പവര്‍ ക്വിസ് 2014 - ഗവണ്‍മെന്റ് കോളേജ്, മടപ്പള്ളി ജേതാക്കള്‍

പവര്‍ ക്വിസ് 2014 - ഗവണ്‍മെന്റ് കോളേജ്, മടപ്പള്ളി ജേതാക്കള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Winnersകെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ  പവര്‍ക്വിസ്-2014  സംസ്ഥാനതല മത്സരത്തില്‍ കോഴിക്കോട് ജില്ലയിലെ ഗവണ്‍മെന്റ് കോളേജ്, മടപ്പള്ളി  ഒന്നാം സ്ഥാനംനേടി. കൊല്ലം അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ മണ്ണാര്‍ക്കാടു് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംസ്ഥാനം നേടി. ഗവണ്‍മെന്റ് കോളേജ്, മടപ്പള്ളി ടീമിന് 10,000 രൂപയും വിശ്വേശ്വരയ്യ റോളിങ് ട്രോഫിയും 10 വാട്ടിന്റെ സോളാര്‍ ലാമ്പുകളും നല്‍കി. വൈദ്യുതി മേഖലയിലെ വസ്തുതകള്‍ ഉള്‍പ്പെടുത്തി ഒരു സംഘടന സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ ക്വിസ് മത്സരമാണിത്. ഈ മത്സരത്തിന്റെ മുദ്രാവാക്യം "വേണം പദ്ധതികള്‍ കേരളം ഇരുട്ടിലാകാതിരിക്കാന്‍"എന്നതായിരുന്നു. അസോസിയേഷന്റെ കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.വി ആശയും കെ.രാജഗോപാലനും ആയിരുന്നു ക്വിസ് മാസ്റ്റര്‍മാര്‍.

ഹരിപ്രസാദ്.കെ.എം, നാസര്‍ ഫാറുദ്ദീന്‍ കെ എന്നിവരാണ് ഗവ. കോളേജ് മടപ്പള്ളിയെ  പ്രതിനിധീകരിച്ചത്.  അബ്ദുള്‍ വാഹിദ് പി.എ, ശ്രീജിഷ്ണു.പി എന്നിവരാണ് മണ്ണാര്‍ക്കാടു് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിനു  വേണ്ടി പങ്കെടുത്തത്. രണ്ടാംസ്ഥാനം നേടിയ ടീമിന് ഡോ. കെ.എല്‍ .റാവു റോളിങ് ട്രോഫിയും 5000 രൂപയും സോളാര്‍ ലാമ്പുകളും സമ്മാനമായി ലഭിച്ചു. കൊല്ലം അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അങ്കണത്തില്‍ പ്രത്യേകമായി നിര്‍മ്മിച്ച പന്തലിലായിരുന്നു മല്‍സരം നടന്നത്. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മല്‍സരത്തിനു ആവേശകരമായ പിന്തുണ നല്‍കി.

മേഖലാതലമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ആറ് ടീമുകള്‍ ഫൈനലില്‍ പങ്കെടുത്തു. സമാപന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്. ജയമോഹന്‍ ഉല്‍ഘാടനം ചെയ്തു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. Runners Upകെ.എന്‍.വാസവന്‍ സമ്മാനം വിതരണംചെയ്തു. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി.പ്രദീപ് അധ്യക്ഷനായി. അസോസിയേഷന്‍ ജനറല്‍ സിക്രട്ടറി ശ്രീ: എം.ജി. സുരേഷ്  കുമാര്‍ സ്വാഗതവും പവര്‍ ക്വിസ് സബ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ: പി.വി.ലതീഷ്  റിപ്പോര്‍ട്ട് അവതരണവും നിര്‍വഹിച്ചു. അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി. വി.ഉഷ ചടങ്ങില്‍ സന്നിഹിതയായി. കേന്ദ്ര കമ്മിറ്റി അംഗം എ.സജിത്ത് കുമാര്‍   നന്ദി പ്രകാശിപ്പിച്ചു. 

വൈദ്യുതി മേഖലയെ സംബന്ധിച്ച് നടത്തപ്പെടുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പങ്കാളിത്തമുള്ള പ്രശ്നോത്തരിയാണ് പവര്‍ ക്വിസ്. വൈദ്യുതി സംബന്ധിച്ച ശാസ്ത്രീയമായ അറിവുകള്‍ പകരുന്നതോടൊപ്പം സാമൂഹ്യ പ്രാധാന്യമുള്ള ആനുകാലിക വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അറിവും വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമൊക്കെ ഇതില്‍ പരിശോധിക്കപ്പെടുന്നു. 1996 ല്‍ ആരംഭിച്ച പവര്‍ ക്വിസ്, 2014ല്‍ പത്തൊമ്പതാം വര്‍ഷം പൂര്‍ത്തിയാക്കി. 'വേണം പദ്ധതികള്‍ കേരളം ഇരുട്ടിലാവാതിരിക്കാന്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച ഇത്തവണത്തെ പവര്‍ ക്വിസ്, കേരളം നേരിടുന്ന വൈദ്യുതിപ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ അനിവാര്യമാണ് എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ സഹായിച്ചു.

കോളേജ്, ഹയര്‍സെക്കന്ററി, പോളി ടെക്നിക് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തുന്ന പവര്‍ ക്വിസ് നാലു തലങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. 2014 സപ്തംബര്‍ 25നു നടന്ന പ്രാഥമിക തല മല്‍സരത്തില്‍ 438 കേന്ദ്രങ്ങളിലായി 21,551 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നടത്തിപ്പുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ അസോസിയേഷന്‍ അംഗങ്ങളും അത്ര തന്നെ അധ്യാപക സുഹൃത്തുക്കളും പങ്കാളികളായി. തൃശൂര്‍ ജില്ലയിലെ എസ്.എം.ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, കോഴിക്കോട് ജില്ലയില്‍ കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നീ സ്ഥാപനങ്ങള്‍ യഥാക്രമം 480 ഉം 460 ഉം കുട്ടികളെ പങ്കെടുപ്പിച്ച് പങ്കാളിത്തത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് മുന്നിലെത്തി.
പ്രാഥമിക മല്‍സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ അതാത് സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ജില്ലാ മല്‍സരത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തുടനീളം 18 കിസ് ജില്ലകളിലായി 2014 ഒക്ടോബര്‍ 16നു ജില്ലാമല്‍സരങ്ങള്‍ നടത്തി. ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 36 ടീമുകള്‍ 6 മേഖലകളിലായി ഒക്ടോബര്‍ 28നു നടന്ന മേഖലാ മല്‍സരത്തില്‍ മാറ്റുരച്ചു. ഗവണ്‍മെന്റ് കോളേജ്, മടപ്പള്ളി , കോഴിക്കോട്, ഗവ. ഗണപത്  എച്ച്.എസ്.എസ് , കോഴിക്കോട്, എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്കൂള്‍ , മണ്ണാര്‍ക്കാട്, പാലക്കാട്, നോര്‍ത്ത് പറവൂര്‍ വൊക്കേഷണല്‍ എച്ച്.എസ്.എസ്, എറണാകുളം, കോന്നി എച്ച്.എസ്.എസ്, പത്തനംതിട്ട, ഗവ.എച്ച്.എസ്.എസ്, അഞ്ചല്‍ ഈസ്റ്റ്, കൊല്ലം എന്നീ ടീമുകള്‍ ഒന്നാം സ്ഥാനത്തെത്തി ഫൈനല്‍ മല്‍സരത്തില്‍ പങ്കെടുത്തു.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1333
mod_vvisit_counterYesterday4600
mod_vvisit_counterThis Month130163
mod_vvisit_counterLast Month152890

Online Visitors: 107
IP: 54.162.168.187
,
Time: 06 : 30 : 28