KSEBOA - KSEB Officers' Association

Saturday
May 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Power Quiz പവര്‍ക്വിസ് ചരിത്രം കുറിക്കുന്നു

പവര്‍ക്വിസ് ചരിത്രം കുറിക്കുന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

2013ലെ ഫൈനല്‍ മല്‍സരംലതീഷിനെ കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഈ വര്‍ഷത്തെ പവര്‍ക്വിസ് മത്സരങ്ങള്‍ നടന്നുവരുന്നതായി അറിഞ്ഞത്. പവര്‍ക്വിസ് സംബന്ധിച്ച പഴയ കാര്യങ്ങള്‍ പലതും അപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയി.


അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ പവര്‍ക്വിസ് എന്ന പേരില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം ആരംഭിക്കുന്നത് 1996ലാണ്. അത്തരത്തില്‍ ഒരു മത്സരം ആരംഭിക്കാന്‍ പ്രചോദനമായത് 1994ല്‍ കോഴിക്കോട് ജില്ലാകമ്മറ്റി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി അവിടെ നടത്തിയ പ്രശ്നോത്തരി മത്സരവും പ്രസംഗ മത്സരവുമാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വൈദ്യുതി മേഖലയെ സംബന്ധിച്ച് അവബോധം വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് മത്സരം നടത്തിയത്. വൈദ്യുതിമേഖലക്ക് ഊന്നല്‍ നല്‍കി, രാജ്യത്തെ സാമ്പത്തിക സാമൂഹ്യ പ്രശ്നങ്ങളെ സ്പര്‍ശിക്കുന്ന സിലബസ്സിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രശ്നോത്തരി മത്സരം നടത്തിയത്.


അച്ചടിച്ച് തയ്യാറാക്കിയ പതിനായിരം കോപ്പി സിലബസ് 1994 ജനുവരി മാസത്തില്‍ തന്നെ ജില്ലയിലെ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം നടത്തി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഫാറൂഖ് കോളേജ്, ഗവ: ആര്‍ട്സ് & സയന്‍സ് കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ്, ഗവ. ഹോമിയോ കോളേജ്, സെന്റ് ജോസഫ് കോളേജ് ദേവഗിരി, ഗവ. ലോ കോളേജ്, ശ്രീനാരായണ കോളേജ് ചേളന്നൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായി നടന്ന പ്രാരംഭ മത്സരത്തില്‍ നൂറ്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അച്ചടിച്ച് തയ്യാറാക്കിയ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. 20 മിനുട്ടിനകം ഉത്തരം എഴുതി വാങ്ങിച്ചു. ഉത്തരം പരിശോധിച്ച് ഓരോ കോളേജില്‍ നിന്നും വിജയികളായ രണ്ടുപേരെ അപ്പോള്‍ തന്നെ തെരഞ്ഞെടുത്തു. 1994 മാര്‍ച്ച് 22 നാണ് പ്രാരംഭ മത്സരം നടന്നത്. മാര്‍ച്ച് 25 ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വെച്ചാണ് ഫൈനല്‍ മത്സരം നടന്നത്. 6 ടീമുകള്‍ പങ്കെടുത്തു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആര്‍. ഉണ്ണിത്താന്‍ ആയിരുന്നു ക്വിസ് മാസ്റ്റര്‍. 9 റൗണ്ട് ചോദ്യങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും സദസ്സിനും വൈദ്യുതിമേഖല സംബന്ധിച്ചും രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ അവസ്ഥ സംബന്ധിച്ചും കുറേ വിവരങ്ങള്‍ നല്‍കാന്‍ സാധിച്ചു. ഓരോ ഉത്തരത്തിനും അനുബന്ധമായി ക്വിസ് മാസ്റ്റര്‍ നല്‍കിയ ലഘുവിവരണം വൈദ്യുതി മേഖലയിലെ പ്രതിസന്ധിയുടെ ആഴവും വികസനത്തിനെതിരായ പ്രചാരണങ്ങളുടെ പൊള്ളത്തരവും തുറന്നുകാട്ടാന്‍ സഹായിച്ചു.

ഫാറൂഖ് കോളേജ് ടീം ഒന്നാം സ്ഥാനവും, ഗവ: ലോ കോളേജ് ടീം രണ്ടാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം കിട്ടിയ ടീമിന് 1000 രൂപയും രണ്ടാം സ്ഥാനം കിട്ടിയ ടീമിന് 500 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കി. മത്സരത്തില്‍ പങ്കെടുത്ത ഓരോ വിദ്യാര്‍ത്ഥിക്കും 100 രൂപ പ്രോത്സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.

പ്രസംഗ മത്സരത്തിന്റെ വിഷയം "സ്വാശ്രയത്വം - വൈദ്യുതി മേഖലയില്‍" എന്നതായിരുന്നു . പ്രസംഗമത്സരത്തിലേക്ക് ഒരു കോളേജില്‍ നിന്ന് ഒരാളെ കോളേജ് അധികാരികള്‍ തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. ഒന്നാം സമ്മാനമായി 500 രൂപയും രണ്ടാം സമ്മാനമായി 250 രൂപയും നല്‍കി. പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. സമ്മാനദാനം നിര്‍വ്വഹിച്ചത് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ ശ്രീമതി ഐറിന്‍ ഹണ്ട് ആയിരുന്നു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ഗോപിനാഥന്‍ നായര്‍, കണ്‍സ്യൂമര്‍ ക്ലിനിക്ക് കണ്‍വീനര്‍ വി.കുമാരഭദ്രന്‍, സാഹിത്യകാരന്‍ ഹമീദ് ചേന്ദമംഗല്ലൂര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.ഇ. ദാമോദരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. ക്വിസ് മത്സരവും തുടര്‍ന്ന് നടന്ന ചടങ്ങും വളരെയേറെ വിജ്ഞാനപ്രദമായിരുന്നു.

1995 ല്‍ നടന്ന 4ാം സംസ്ഥാന സമ്മേളനത്തിനു ശേഷം ആദ്യമായി ചേര്‍ന്ന കേന്ദ്രകമ്മറ്റി യോഗത്തില്‍ വൈദ്യുതിമേഖല സംബന്ധിച്ച ഒരു ക്വിസ് പ്രോഗ്രാം സംസ്ഥാനാടിസ്ഥാനത്തില്‍ നടത്താന്‍ കോഴിക്കോട് ജില്ലാകമ്മറ്റിയെ ചുമതലപ്പെടുത്തിക്കൊണ്ട് തീരുമാനമെടുക്കാന്‍ കാരണമായത് ഈ പരിപാടിയുടെ വിജയമാണ്. കോഴിക്കോട് ജില്ലാ ഭാരവാഹിയായ കെ. ബാലകൃഷ്ണനെ ക്വിസ് കണ്‍വീനറായി 1996 ജനുവരിയില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി യോഗം നിയോഗിച്ചു. 96 ഫെബ്രുവരിയില്‍ തന്നെ 150 കോളേജുകളില്‍ പ്രാഥമികതല മത്സരവും, തുടര്‍ന്ന് 14 ജില്ലകളിലും ജില്ലാതല മത്സരവും നടന്നു. കോഴിക്കോട്ടും കോട്ടയത്തും വെച്ചായിരുന്നു മേഖലാ മത്സരങ്ങള്‍ നടന്നത്. 96 മാര്‍ച്ച് 8ന് തിരുവനന്തപുരം ആയൂര്‍വ്വേദ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് സംസ്ഥാനതല മത്സരം നടന്നു. ഗവ. എഞ്ചിനീയറിംഗ് കോളേജ് കണ്ണൂര്‍ ഒന്നാം സ്ഥാനവും സെന്റ് ജോസഫ് കോളേജ് ദേവഗിരി രണ്ടാം സ്ഥാനവും നേടി.

പവര്‍ക്വിസ് 96ന്റെ സമാപന ചടങ്ങില്‍ സമ്മാനദാനം നിര്‍വ്വഹിച്ചുകൊണ്ട് അന്നത്തെ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ: വി. രാജഗോപാലന്‍ ഐ.എ.എസ് പറഞ്ഞ വാക്കുകള്‍ നമ്മുടെ സംഘടനക്ക് എന്നും അഭിമാനത്തോടെ ഓര്‍ക്കാവുന്നതാണ്. "ഇത്തരം സംഘടനകള്‍ സാധാരണയായി മാനേജ്മെന്റുമായി വഴക്കടിക്കാനേ സമയം കണ്ടെത്താറുള്ളൂ. അതില്‍ നിന്നും വ്യത്യസ്തമായി വൈദ്യുതി മേഖലയെ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനുപകരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്ന ഓഫീസേഴ്സ് അസോസിയേഷന്‍ അഭിനന്ദനം അര്‍ഹിക്കുന്നു."

1996 മുതല്‍ 2014 വരെയുള്ള 19 വര്‍ഷ കാലയളവില്‍ ഒരിക്കല്‍ പോലും മുടങ്ങാതെയും ഓരോ വര്‍ഷവും വര്‍ദ്ധിച്ച ആവേശത്തോടെയും ഈ മത്സരം നടന്നു എന്നതു തന്നെ ഇതിന്റെ പ്രസക്തി തെളിയിക്കുന്നതാണ്. മൂന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇതിനകം ഈ മത്സരത്തില്‍ പങ്കെടുത്തു എന്ന് മനസ്സിലാക്കുന്നു. 4 കോടിയോളം രൂപ സമ്മാനമായും മത്സരാര്‍ത്ഥികള്‍ക്ക് യാത്രാപ്പടിയുമായും നല്‍കിയിട്ടുണ്ടാകും. സംഘാടനത്തിനുള്ള ചെലവുകള്‍ വേറെയും. പ്രാഥമിക മത്സരം സംഘടിപ്പിക്കാന്‍ സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വിവിധ സ്ഥാപനങ്ങളിലായി അന്നേദിവസം ഒരേ സമയത്ത് നൂറ് കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തേണ്ടതുണ്ട്. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്തരത്തിലൊരു പരിപാടി നടക്കുന്നതായി അറിവില്ല. ലക്ഷ്യബോധവും ഇച്ഛാശക്തിയുമുള്ള ഒരു സംഘടനയ്ക്കേ അതിന് കഴിയൂ. നിരവധി വേദികളില്‍ പ്രഗത്ഭരായ പലരും നമ്മുടെ സംഘടനയെ പ്രശംസിക്കുന്നത് ഇതുകൊണ്ടാണ്. ഭാവിയിലും ഇത് തുടരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

പവര്‍ക്വിസ് മത്സരങ്ങള്‍ - ഒറ്റനോട്ടത്തില്‍

തയ്യാറാക്കിയത്: കെ. അശോകന്‍, കെ.എസ്..ബി..എ മുന്‍ പ്രസിഡന്റ്

 

28.01.2016

28.01.2016

 

വര്‍ഷം

പ്രാഥമികതലം

ജില്ലാതലം

 

മേഖലാതലം

തീയതി /നടന്ന ജില്ല

സംസ്ഥാനതലം

തീയതി/സ്ഥലം

ജേതാക്കള്‍

1

1996

7.2.1996

150 കോളേജുകള്‍

15.2.1996

14 ജില്ലകള്‍

28.2.1996

കോഴിക്കോട്

കോട്ടയം

8.3.1996

തിരുവനന്തപുരം ആയൂര്‍വ്വേദ കോളേജ് ആഡിറ്റോറിയം

1. ഗവ. എഞ്ചിനീയറിംഗ് കോളേജ് കണ്ണൂര്‍

2. സെന്റ് ജോസഫ് കോളേജ് ദേവഗിരി, കോഴിക്കോട്

കണ്‍വീനര്‍: കെ. ബാലകൃഷ്ണന്‍

2

1997

20.8.1997

210 സ്ഥാപനങ്ങള്‍

7500 വിദ്യാര്‍ത്ഥികള്‍

28.8.1997

18 ക്വിസ് ജില്ലകള്‍

27.10.1997

കണ്ണൂര്‍

തൃശൂര്‍

കൊല്ലം

10.11.1997

തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ്

എഞ്ചിനീയേഴ്സ് ഹാള്‍

1. ദേവസ്വം ബോര്‍ഡ് കോളേജ് - തലയോലപ്പറമ്പ്

2. സെന്റ് ആല്‍ബര്‍ട്ട് കോളേജ് - എറണാകുളം

ക്വിസ് മാസ്റ്റര്‍: കെ.ആര്‍. ഉണ്ണിത്താന്‍

കണ്‍വീനര്‍: കെ. ബാലകൃഷ്ണന്‍

3

1998

23.9.1998

235 കോളേജുകള്‍

11,000 വിദ്യാര്‍ത്ഥികള്‍

7.10.1998

21.10.1998‌

കോഴിക്കോട്

എറണാകുളം

പത്തനംതിട്ട

11.11.1998

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്

1. പന്തളം NSS കോളേജ്

2. മീനങ്ങാടി ഗവ. പോളിടെക്നിക്

ക്വിസ് മാസ്റ്റര്‍: കെ.ആര്‍. ഉണ്ണിത്താന്‍

കണ്‍വീനര്‍: കെ. അശോകന്‍

4

1999

23.11.1999

7.12.1999

15.12.1999

മലപ്പുറം

ആലപ്പുഴ

കോട്ടയം

12.1.2000

കൊല്ലം TKM എഞ്ചിനീയറിംഗ് കോളേജ്

1. മീനങ്ങളാടി പോളിടെക്നിക്

2. കോട്ടയം മെഡിക്കല്‍ കോളേജ്

കണ്‍വീനര്‍: ടി. ബാലകൃഷ്മന്‍ നായര്‍

5

2000

10.10.2000

256 കേന്ദ്രങ്ങള്‍

13,352 വിദ്യാര്‍ത്ഥികള്‍

17.10.2000

20 ക്വിസ് ജില്ലകള്‍

30.10.2000

കണ്ണൂര്‍

തൃശൂര്‍

തിരുവനന്തപുരം

23.11.2000

തൃശൂര്‍ കേരളവര്‍മ്മ കോളേജ്

1. തൃശൂര്‍ സെന്റ് തോമസ് കോളേജ്

2. തിരുവനന്തപുരം ലയോള കോളേജ്

ക്വിസ് മാസ്റ്റര്‍: രഞ്ജനാദേവി

6

2001

26.9.2001

319 കേന്ദ്രങ്ങള്‍

20510 വിദ്യാര്‍ത്ഥികള്‍

17.10.2001

20 ക്വിസ് ജില്ലകള്‍

7.11.2001

കണ്ണൂര്‍

ആലപ്പുഴ

പത്തനംതിട്ട

 

4.2.2002

കോഴിക്കോട് ഗവ: പോളിടെക്നിക് വെസ്റ്റ് ഹില്‍

1. പന്തളം NSS കോളേജ്

2. NSS കോളേജ് മഞ്ചേരി

ക്വിസ് മാസ്റ്റര്‍: എം.ജി. സുരേഷ് കുമാര്‍

കണ്‍വീനര്‍: ടി. ബാലകൃഷ്ണന്‍ നായര്‍

7

2002

18.9.2002

309 കേന്ദ്രങ്ങള്‍

20840 വിദ്യാര്‍ത്ഥികള്‍

3.10.2002

9.10.2002

മലപ്പുറം

എറണാകുളം

കൊല്ലം

19.11.2002

ആലപ്പുഴ കാര്‍മല്‍ പോളിടെക്നിക്

1. NSS കോളേജ് മഞ്ചേരി

2. MA കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോതമംഗലം

ക്വിസ് മാസ്റ്റര്‍: പി. വേണുഗോപാല്‍

കണ്‍വീനര്‍: എസ്. രാജീവ്

8

2003

16.10.2003

5.11.2003

3.12.2003

കോഴിക്കോട്

പാലക്കാട്

കോട്ടയം

14.1.2004

തൃശൂര്‍

സേക്രഡ്ഹാര്‍ട്ട് കോളേജ്, ചാലക്കുടി

1. നിര്‍മ്മലഗിരി കോളേജ് , കൂത്തുപറമ്പ്

2. SN പോളിടെക്നിക് കാഞ്ഞങ്ങാട്

ക്വിസ് മാസ്റ്റര്‍: ശ്രീകുമാരിയമ്മ

9

2004

8.12.2004

196 കേന്ദ്രങ്ങള്‍

10,653 വിദ്യാര്‍ത്ഥികള്‍

5.1.2005

13.1.2005

കൊല്ലം

ഇടുക്കി

കണ്ണൂര്‍

7.2.2005

പാലക്കാട്

ടെക്നിക്കല്‍ ഹൈസ്കൂള്‍, ഷൊര്‍ണൂര്‍

1. കോക്കല്ലൂര്‍ ഗവ: HSS കോഴിക്കോട്

2. നിര്‍മ്മലഗിരി കോളേജ് , കൂത്തുപറമ്പ്

ക്വിസ് മാസ്റ്റര്‍: വി.ആര്‍.സുധി

കണ്‍വീനര്‍: . രാമകൃഷ്മന്‍

10

2005

19.10.2005

313 കേന്ദ്രങ്ങള്‍

18,853 വിദ്യാര്‍ത്ഥികള്‍

15.11.2005

24.11.2005

വയനാട്

എറണാകുളം

പത്തനംതിട്ട

7.2.2006

കൊല്ലം

വേലായുധവിലാസം VHSS അയത്തില്‍

1. ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജ്

2. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജ്

ക്വിസ് മാസ്റ്റര്‍: കുര്യന്‍ സെബാസ്റ്റ്യന്‍

11

2006

26.9.2006

5.10.2006

413 കേന്ദ്രങ്ങള്‍

25,237 വിദ്യാര്‍ത്ഥികള്‍

12.10.2006

22 ക്വിസ് ജില്ലകള്‍

7.11.2006

കോട്ടയം

തൃശൂര്‍

മലപ്പുറം

5.12.2006

തിരുവനന്തപുരം

പട്ടം സെന്റ് മേരീസ് HSS

1. ഗവ. എഞ്ചിനീയറിംഗ് കോളേജ് മാനന്തവാടി

2. സെന്റ് അലോഷ്യസ് HSS എല്‍തുരുത്ത്

ക്വിസ് മാസ്റ്റര്‍: ജി. ശ്രീനിവാസന്‍

കണ്‍വീനര്‍: കുര്യന്‍ സെബാസ്റ്റ്യന്‍

12

2007

26.9.2007

487 കേന്ദ്രങ്ങള്‍

29,275 വിദ്യാര്‍ത്ഥികള്‍

3.10.2007

21 ക്വിസ് ജില്ലകള്‍

24.10.2007

കണ്ണൂര്‍

ആലപ്പുഴ

തിരുവനന്തപുരം

4.12.2007

മലപ്പുറം തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജ് തിരൂര്‍

1. തുഞ്ചന്‍‌മെമ്മോറിയല്‍ ഗവ. കോളേജ്, തിരൂര്‍

2. രാജഗിരി പബ്ലിക് സ്കൂള്‍, എറണാകുളം

ക്വിസ് മാസ്റ്റര്‍: ആര്‍. മദനമോഹനന്‍പിള്ള

കണ്‍വീനര്‍: ലതീഷ് പി.വി

13

2008

27.11.08

340 കേന്ദ്രങ്ങള്‍

21,000 വിദ്യാര്‍ത്ഥികള്‍

11.12.2008

15.1.2009

കൊല്ലം

തൃശൂര്‍

കോഴിക്കോട്

28.1.2009

എറണാകുളം

സെന്റ് തെരേസാസ് കോളേജ്

1. പാവനാത്മാ കോളേജ്, മുരിക്കാശേരി, ഇടുക്കി

2. ശ്രീരാമ പോളിടെക്നിക്, തൃപ്രയാര്‍, വലപ്പാട്, തൃശൂര്‍

ക്വിസ് മാസ്റ്റര്‍: അബ്ദുള്‍ഷുക്കൂര്‍

കണ്‍വീനര്‍: പി. വേണുഗോപാലന്‍

14

2009

11.11.2009

321 കേന്ദ്രങ്ങള്‍

18,500 വിദ്യാര്‍ത്ഥികള്‍

26.11.2009

24 ക്വിസ് ജില്ല

10.12.2009

കൊല്ലം

കോട്ടയം

എറണാകുളം

പാലക്കാട്

കോഴിക്കോട്

കണ്ണൂര്‍

12.1.2009

കാസര്‍ഗോഡ് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്കൂള്‍, ഹോസ്ദുര്‍ഗ്ഗ്, കാഞ്ഞങ്ങാട്

1. സെന്റ് സെബാസ്റ്റ്യന്‍സ് HSS കൂടരഞ്ഞി

2. നാഷണല്‍ HSS ഇരിഞ്ഞാലക്കുട

സന്ദേശം: ഊര്‍ജ്ജ സംരക്ഷണം നാടിന്റെ നന്മക്ക്

ക്വിസ് മാസ്റ്റര്‍: ആര്‍. മദനമോഹനന്‍ പിള്ള

15

2010

18.11.2010

25.11.2010

342 കേന്ദ്രങ്ങള്‍

15,000 വിദ്യാര്‍ത്ഥികള്‍

9.12.2010

18 ക്വിസ് ജില്ലകള്‍

5.1.2011

തിരുവന്തപുരം

കോട്ടയം

ആലപ്പുഴ

തൃശൂര്‍

കോഴിക്കോട്

കണ്ണൂര്‍

27.1.2011

എറണാകുളം

ഒക്കല്‍ ശ്രീനാരായണ HSS, പെരുമ്പാവൂര്‍

1. ഒക്കല്‍ ശ്രീനാരായണ HSSപെരുമ്പാവൂര്‍

2. SMVHSS തിരുവനന്തപുരം

മുദ്രാവാക്യം: ഊര്‍ജ്ജം സംരക്ഷിക്കൂ ഭൂമിയെ രക്ഷിക്കൂ

ക്വിസ് മാസ്റ്റര്‍: ബി. ഹരികുമാര്‍

കണ്‍വീനര്‍: എന്‍. ഹരിദേവന്‍

16

2011

20.10.2011

379 കേന്ദ്രങ്ങള്‍

17186 വിദ്യാര്‍ത്ഥികള്‍

10.11.2011

18 ക്വിസ് ജില്ലകള്‍

5.1.2012

തിരുവന്തപുരം

കോട്ടയം

എറണാകുളം

പാലക്കാട്

മലപ്പുറം

കാസര്‍ഗോഡ്

4.2.2012

കണ്ണൂര്‍

ഗവ. ബ്രണ്ണന്‍ HSS, തലശ്ശേരി

1. ഗവ. ബ്രണ്ണന്‍ HSS തലശ്ശേരി

2. നെയ്യാറ്റിന്‍കര ഗവ. പോളിടെക്നിക്

മുദ്രാവാക്യം: ഊര്‍ജ്ജം സംരക്ഷിക്കൂ ഭൂമിയെ രക്ഷിക്കൂ

ക്വിസ് മാസ്റ്റര്‍: പി.വി. ലതീഷ്

കണ്‍വീനര്‍: എം.. പ്രവീണ്‍

17

2012

27.9.2012

28.9.2012

416 കേന്ദ്രങ്ങള്‍

20692 വിദ്യാര്‍ത്ഥികള്‍

18.10.2012

18 ക്വിസ് ജില്ലകള്‍

22.11.2012

6 കേന്ദ്രങ്ങളില്‍

5.1.2013

കോഴിക്കോട് ഫാറൂഖ് കോളേജ് HSS

1. ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്

2. അറവുകാട് HSS, ആലപ്പൂഴ

മുദ്രാവാക്യം: Green, clean, safe energy for all

ക്വിസ് മാസ്റ്റര്‍: കെ. ഇന്ദിര, . സജിത്കുമാര്‍

കണ്‍വീനര്‍: എം.. പ്രവീണ്‍

18

2013

26.9.2013

423 കേന്ദ്രങ്ങള്‍

19,825 വിദ്യാര്‍ത്ഥികള്‍

24.10.2013
18
ക്വിസ് ജില്ലകള്‍

27.11.2013

6 കേന്ദ്രങ്ങളില്‍

8.1.2014

മലപ്പുറം

MES KVM കോളേജ്, വളാഞ്ചേരി

1. നെയ്യാറ്റിന്‍കര പോളിടെക്നിക്

2. MES HSS മണ്ണാര്‍ക്കാട്

ക്വിസ് മാസ്റ്റര്‍: അനില്‍ എ.പി., ബിന്ദു എന്‍.എസ്.

കണ്‍വീനര്‍: എം.. പ്രവീണ്‍

19

2014

25.09.2014

438 കേന്ദ്രങ്ങള്‍

21,551 വിദ്യാര്‍ത്ഥികള്‍

16.10.2014

18 ക്വിസ് ജില്ലകള്‍

28.10.2014

കൊല്ലം

പത്തനംതിട്ട

എറണാകുളം

തൃശൂര്‍

വയനാട്

കാസര്‍കോട്

20.11.2014

ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, അഞ്ചല്‍, കൊല്ലം

 

1. ഗവണ്‍മെന്റ് കോളേജ്, മടപ്പള്ളി

 

2. MES HSS മണ്ണാര്‍ക്കാട്

മുദ്രാവാക്യം:വേണം പദ്ധതികള്‍ കേരളം ഇരുട്ടിലാവാതിരിക്കാന്‍

ക്വിസ് മാസ്റ്റര്‍: രാജഗോപാലന്‍.കെ, ടി.വി ആശ

കണ്‍വീനര്‍: എം.. പ്രവീണ്‍

 

20

2015

13.10.2015
 

458 കേന്ദ്രങ്ങള്‍

 

19,217വിദ്യാര്‍ത്ഥികള്‍

 

06.01.2016
തിരുവനന്തപുരം
പത്തനംതിട്ട
ആലപ്പുഴ
പാലക്കാട്
കോഴിക്കോട്
കണ്ണൂര്‍ 

28.01.2016
ബസേലിയസ് കോളേജ്, കോട്ടയം

1. വിക്ടോറിയ കോളേജ്, പലക്കാട്
2. ഫറൂക്ക് കോളേജ്, കോഴിക്കോട്

 

മുദ്രാവാക്യം: ഊര്‍ജ്ജം മനുഷ്യാവകാശം

ക്വിസ് മാസ്റ്റര്‍മാര്‍ - സുനില്‍ സി.എസ്, ജാസ്മിന്‍ ഭാനു.

കണ്‍വീനര്‍ - രാജഗോപാലന്‍ . കെ 

21

2016

26-10-2016

23,079 വിദ്യാര്‍ത്ഥികള്‍

 

 

30-11-2016
തിരുവനന്തപുരം
ഇടുക്കി
എറണാകുളം
തൃശൂര്‍
കോഴിക്കോട്
വയനാട്

18.01.2017
ചേര്‍ത്തല എസ്.എന്‍ കോളേജ്

1. വിക്ടോറിയ കോളേജ്, പാലക്കാട്
2. ചട്ടഞ്ചാല്‍ സി.എച്ച് എച്ച്.എസ്.എസ്, കാസര്‍കോട്
മുദ്രാവാക്യം - വേണം വൈദ്യുതി എല്ലാവര്‍ക്കും
ക്വിസ് മാസ്റ്റര്‍മാര്‍ - പിടി പ്രകാശ് കുമാര്‍, ലേഖ .എസ്. നായര്‍

കണ്‍വീനര്‍ - രാജഗോപാലന്‍ .കെ

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3648
mod_vvisit_counterYesterday4651
mod_vvisit_counterThis Month111646
mod_vvisit_counterLast Month140412

Online Visitors: 70
IP: 3.208.22.127
,
Time: 16 : 46 : 51