
കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ പവര്‍ക്വിസ്-2011-12 സംസ്ഥാനതല മത്സരത്തില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനംനേടി. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മത്സരത്തില്‍ നെയ്യാറ്റിന്‍കര ഗവ. പോളിടെക്നിക് രണ്ടാംസ്ഥാനം നേടി. ബ്രണ്ണന്‍ സ്കൂള്‍ ടീമിന് 10,000 രൂപയും വിശ്വേശ്വരയ്യ റോളിങ് ട്രോഫിയും സോളാര്‍ ലാമ്പുകളും നല്കി. വൈദ്യുതി മേഖലയിലെ വസ്തുതകള്‍ ഉള്‍പ്പെടുത്തി ഒരു സംഘടന സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ ക്വിസ് മത്സരമാണിത്. ഈ മത്സരത്തിന്റെ മുദ്രാവാക്യം "ഊര്‍ജം സംരക്ഷിക്കൂ, ഭൂമിയെ രക്ഷിക്കൂ"എന്നതായിരുന്നു. അസോസിയേഷന്റെ സംസ്ഥാന സിക്രട്ടറി പി.വി.ലതീഷ് ക്വിസ് നയിച്ചു.