സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബി വോള്‍ട്ടേജ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. കൂടെക്കൂടെയുണ്ടാകുന്ന വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികളും അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ അതാത് സെക്ഷന്‍ ഓഫീസുകളില്‍ നല്‍കണം. ഒക്ടോബര്‍ 1 മുതല്‍ 31 വരെയാണ് അദാലത്ത്.
ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ചെയര്‍പേഴ്സണായും ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും അദാലത്തുകള്‍ സംഘടിപ്പിക്കുക.
അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയില്‍ പഞ്ചായത്ത് പ്രസിഡന്റ്/ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍/കോര്‍പ്പറേഷന്‍ മേയര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളും പ്രദേശത്തെ എം. എല്‍. എ. മുഖ്യ അതിഥിയുമായിരിക്കും. ഇവരുടെ സാന്നിധ്യത്തില്‍ ഉപഭോക്താക്കളുടെ പരാതികള്‍ പരിഗണിച്ച് തീരുമാനം കൈക്കൊള്ളും.



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio














