KSEBOA - KSEB Officers' Association

Saturday
Sep 04th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ എസ്എന്‍സി ലാവ്ലിന്‍ : കോടികളുടെ കഥകള്‍ തകിടം മറിയുന്നു

എസ്എന്‍സി ലാവ്ലിന്‍ : കോടികളുടെ കഥകള്‍ തകിടം മറിയുന്നു

Hits smaller text tool iconmedium text tool iconlarger text tool icon

SNC lavalinഎസ്എന്‍സി ലാവ്ലിന്‍ കേസില്‍ പ്രചരിച്ച കോടികളുടെ കഥകള്‍ തകിടംമറിയുന്നു. 374 കോടിയുടെ അഴിമതി, സംസ്ഥാനത്തിന് 390 കോടി നഷ്ടംവരുത്തി എന്നൊക്കെയായിരുന്നു ആരോപണം. എന്നാല്‍ പന്നിയാര്‍ , ശെങ്കുളം, പള്ളിവാസല്‍ വൈദ്യുതിനിലയങ്ങളുടെ നവീകരണപദ്ധതിയുമായി ബന്ധപ്പെട്ട് എസ്എന്‍സി ലാവ്ലിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് 185.1 കോടി രൂപമാത്രം. ഇതു മറച്ചുപിടിച്ച് ലാവ്ലിന്‍ കമ്പനിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ 370 കോടിയുടെ ഇടപാട് നടത്തിയെന്നും ഇത് രാജ്യം കണ്ട ഏറ്റവും വലിയ വെട്ടിപ്പെന്നുമാണ് യുഡിഎഫും സിപിഐ എം വിരുദ്ധ മാധ്യമങ്ങളും ചിത്രീകരിക്കുന്നത്.

കനഡയില്‍നിന്ന് ഇറക്കിയ സാധനങ്ങളുടെ വിലയുടെയും കസള്‍ട്ടന്‍സി ചാര്‍ജിന്റെയും 85 ശതമാനം കനേഡിയന്‍ സര്‍ക്കാര്‍ സ്ഥാപനമായ എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് കോര്‍പറേഷന്‍(ഇഡിസി) വായ്പയാണ്. 15 ശതമാനം കെഎസ്ഇബി നേരിട്ട് ചെലവിടാനുമാണ് വ്യവസ്ഥ. ജനറേറ്റര്‍ , ടര്‍ബൈന്‍ , ഗവേണര്‍ , വാല്‍വ്, കംപ്യൂട്ടര്‍ നിയന്ത്രിത കട്രോള്‍സുരക്ഷാ ഉപകരണം തുടങ്ങിയവയാണ് വിദേശത്തുനിന്ന് വരുത്തിയത്. ട്രാന്‍സ്ഫോര്‍മര്‍ ,സര്‍ക്യൂട്ട് ബ്രേക്കര്‍ , സബ്സ്റേഷന്‍ ഉപകരണം, കേബിള്‍ , മറ്റ് ഇലക്ട്രിക്കല്‍മെക്കാനിക്കല്‍ ഉപകരണം എന്നിവ വൈദ്യുതിബോര്‍ഡ് നേരിട്ട് ഇന്ത്യയില്‍നിന്നുതന്നെ ടെന്‍ഡര്‍ മുഖേന വാങ്ങി. പദ്ധതിയുടെ സിവില്‍ , ഇലക്ട്രിക്കല്‍ നിര്‍മാണജോലിയും ബോര്‍ഡ് നേരിട്ട് ടെന്‍ഡര്‍ വിളിച്ചാണ് നടത്തിയത്.

പള്ളിവാസല്‍ , പന്നിയാര്‍ പദ്ധതികളുടെ നവീകരണജോലി അങ്കമാലി ടെല്‍ക്കും ശെങ്കുളം പദ്ധതിയുടേത് പിഇഎസ് ഹൈദരാബാദ് എന്ന കമ്പനിയുമാണ് ചെയ്തത്. ഇന്ത്യയില്‍നിന്നുള്ള സാധനങ്ങള്‍ക്കും ഇവിടത്തെ സ്ഥാപനങ്ങള്‍വഴി നിര്‍വഹിച്ച ജോലിക്കും 68.85 കോടി വിനിയോഗിച്ചു. ഇതില്‍ 41.50 കോടി രൂപയും കസ്റംസ് നികുതിയായി അടച്ചതാണ്. വായ്പയ്ക്കുള്ള ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് 28.86 കോടി നല്‍കി. എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് കോര്‍പറേഷന് 50.27 കോടിയാണ് കൊടുത്തത്. ഇതില്‍ 48.99 കോടിയും വായ്പയ്ക്കുള്ള പലിശയാണ്. മൊത്തം 333.08 കോടി വിനിയോഗിച്ചു.

2000 ഒക്ടോബറിലാണ് നവീകരണപ്രവൃത്തി ആരംഭിച്ചത്. 2003 ഫെബ്രുവരിയില്‍ പൂര്‍ത്തിയായി. ഒന്നാംഘട്ടപ്രവൃത്തി 2001 ഡിസംബറിലാണ് പൂര്‍ത്തിയാക്കുന്നത്. രണ്ടാംഘട്ട ജോലി തുടങ്ങുന്നത് 2001 ഡിസംബറിലും. യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ലാവ്ലിന് കസള്‍ട്ടന്‍സി ഫീസിനത്തില്‍ 24.04 കോടി നല്‍കാന്‍ വ്യവസ്ഥചെയ്തിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് കുറവുവരുത്തി. പന്നിയാര്‍പദ്ധതിക്ക് 10.45ല്‍നിന്ന് 5.47 കോടിയായും ശെങ്കുളംപദ്ധതിക്ക് 6.64ല്‍നിന്ന് 5.47 കോടിയായും കുറച്ചു.

യുഡിഎഫ് സര്‍ക്കാരാണ് ലാവ്ലിന്‍ കമ്പനിയെ കേരളത്തിലേക്ക് കൊണ്ടുവന്നത്. നവീകരണപദ്ധതിയുടെ പണം കൊടുക്കുന്നതിന് യുഡിഎഫ് സര്‍ക്കാരും മടിച്ചില്ല. ആന്റണിയും ഉമ്മന്‍ചാണ്ടിയും നയിച്ച യുഡിഎഫ് സര്‍ക്കാരുകള്‍ ലാവ്ലിന് പണം നല്‍കി. എന്നിട്ടാണ് ഇപ്പോള്‍ ക്രമക്കേട് ആരോപിക്കുന്നത് .പദ്ധതിക്ക് ആകെ ചെലവഴിച്ചത് 333.08 കോടിയാണ്. കസള്‍ട്ടന്‍സി ഫീസായി 21.26 കോടിയും സാധനങ്ങളുടെ വിലയായി 163.84 കോടിയും ലാവ്ലിന് നല്‍കി.

കേരളത്തിലെ ഏറ്റവും പഴക്കംചെന്ന മൂന്നു നിലയത്തിന്റെയും ആയുസ്സ് നവീകരണപദ്ധതിവഴി 30 മുതല്‍ 35 വര്‍ഷംവരെ നീട്ടിക്കിട്ടിയെന്നാണ് യുഡിഎഫ് ഭരണത്തില്‍ വൈദ്യുതിബോര്‍ഡ് വ്യക്തമാക്കിയത്. കാര്യക്ഷമത വര്‍ധിപ്പിക്കാനും തകരാറില്ലാതെ പ്രവര്‍ത്തിപ്പിക്കാനും ഇതുവഴി കഴിഞ്ഞെന്നും അന്നുതന്നെ ബോര്‍ഡ് പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മൂന്നു നിലയംസ്ഥാപിക്കുന്നതിനുതുല്യമാണ് ഇതെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.

Source - Deshabhimani

 

Add comment


Security code
Refresh

Related Articles

Banner

Career Development Programs


Date: 26-09-2010
Topic: Pilferage of electricity- Legal & Technical aspects
Venue: Kalpetta , Wayanad
Faculty: Mr Madhu, EE, KSEB

Date: 03-10-2010
Topic: Enhancing managerial effectiveness
Venue: Malappuram
Faculty: Mrs Lizbeth Bose, Associate Professor, FIMS, Calicut & Mr Bose Jacob EE, KSEB

Follow us on Twitter

Reference Book

 

Reference Book on Power Vol-I

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only    ...

 

Reference Book on Power Vol-II

Civil Engineering & General-- D' 1/4 Size Hard bound-- 1144 Pages-- Just Rs.700/- only...

Registered Users

Total Members : 5704
Latest Member : cadsnegi
Today : 0 Registers
This Week : 10 Registers
This Month : 4 Registers

Visitor Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday641
mod_vvisit_counterYesterday3172
mod_vvisit_counterThis week14823
mod_vvisit_counterLast week14732
mod_vvisit_counterThis month8218
mod_vvisit_counterLast month69375
mod_vvisit_counterAll Days3184758

Visitors Online Now : 27
Your IP: 38.107.191.117
,
Today: Sep 04, 2010