KSEBOA - KSEB Officers' Association

Saturday
Sep 04th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഓഫീസേഴ്സ് അസോസിയേഷന്‍ കലാജാഥ ഫെബ്രുവരി 2 മുതല്‍ 13 വരെ

ഓഫീസേഴ്സ് അസോസിയേഷന്‍ കലാജാഥ ഫെബ്രുവരി 2 മുതല്‍ 13 വരെ

Hits smaller text tool iconmedium text tool iconlarger text tool icon

Vydythi Vjnana Jatha of kseboa“എല്ലാവര്‍ക്കും വൈദ്യുതി” എന്ന സന്ദേശവുമായി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ “വൈദ്യുതി വിജ്ഞാന കലാജാഥ” സംഘടിപ്പിക്കുകയാണ്.  വൈദ്യുതി ഉല്പാദന പദ്ധതികള്‍ക്കെതിരായി നടക്കുന്ന പ്രചാരണങ്ങളുടെ യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നുകാട്ടുന്നതിനും ഉല്പാദന പ്രസരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്   ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടുകൊണ്ടും വൈദ്യുതി രംഗത്ത് നടപ്പിലാക്കുന്ന മാറ്റങ്ങള്‍ ബഹുജനങ്ങളുമായി പങ്കുവയ്ക്കുന്നതിനുമാണ് വൈദ്യുത വിജ്ഞാനകലാ ജാഥ സംഘടിപ്പിച്ചിട്ടുളളത്.

വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാര്‍ അണിനിരക്കുന്ന ഈ കലാജാഥയില്‍ ലഘു നാടകം, ദൃശ്യാവിഷ്കരണ സഹായത്തോടുകൂടിയുളള “അന്യോന്യം” പരിപാടി, വൈദ്യുത മേഖലയുമായി ബന്ധപ്പെട്ടിട്ടുളള ബഹുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് വസ്തുതകളുടെ വെളിച്ചത്തില്‍ സംശയ നിവാരണം വരുത്തുന്നതിനുളള  ജനസമ്പര്‍ക്ക  പരിപാടി ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ജാഥയുടെ സംസ്ഥാനതല ഉത്ഘാടനം 2009 ഫെബ്രുവരി 2-ാം തീയതി വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഗാന്ധി പാര്‍ക്ക് മൈതാനിയില്‍ ശ്രീ. പന്ന്യന്‍ രവീന്ദ്രന്‍ എം.പി. നിര്‍വ്വഹിക്കും.  ശ്രീ. വി. ശിവന്‍കുട്ടി എം.എല്‍ .എ. അദ്ധ്യക്ഷത വഹിക്കും.  പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി പ്രൊഫ: വി.എന്‍. മുരളി മുഖ്യാതിഥിയായി പങ്കെടുക്കും.  തെക്കന്‍ മേഖലാ ജാഥ ഫെബ്രുവരി 3 മുതല്‍ ഫെബ്രുവരി 7 വരെ തിരുവനന്തപുരം,  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പര്യടനം നടത്തും.


മധ്യമേഖലാ ജാഥ ഫെബ്രുവരി 3 മുതല്‍ 7 വരെ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം - എന്നീ ജില്ലകളില്‍ പര്യടനം നടത്തും. ഉത്തര മേഖലാ ജാഥ ഫെബ്രുവരി 10 മുതല്‍ 13 വരെ കോഴിക്കോട്, കണ്ണൂര്‍ , കാസര്‍കോട്, വയനാട് ജില്ലകളില്‍ പര്യടനം നടത്തും.   ഊര്‍ജ്ജ രംഗത്തെ സംഭവവികാസങ്ങള്‍ സവിസ്തരം ചര്‍ച്ചാവിഷയമാകുന്ന വളരെയധികം വിജ്ഞാനപ്രദമായ ഈ കലാജാഥ വിജയിപ്പിക്കുന്നതിനു വേണ്ടി സഹകരിക്കണമെന്ന് വൈദ്യുതി രംഗത്തെ ഓഫീസര്‍മാരോടും, ജീവനക്കാരോടും ബഹുജനങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

 

Add comment


Security code
Refresh

Related Articles

Banner

Career Development Programs


Date: 26-09-2010
Topic: Pilferage of electricity- Legal & Technical aspects
Venue: Kalpetta , Wayanad
Faculty: Mr Madhu, EE, KSEB

Date: 03-10-2010
Topic: Enhancing managerial effectiveness
Venue: Malappuram
Faculty: Mrs Lizbeth Bose, Associate Professor, FIMS, Calicut & Mr Bose Jacob EE, KSEB

Follow us on Twitter

Reference Book

 

Reference Book on Power Vol-I

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only    ...

 

Reference Book on Power Vol-II

Civil Engineering & General-- D' 1/4 Size Hard bound-- 1144 Pages-- Just Rs.700/- only...

Registered Users

Total Members : 5704
Latest Member : cadsnegi
Today : 0 Registers
This Week : 10 Registers
This Month : 4 Registers

Visitor Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday500
mod_vvisit_counterYesterday3172
mod_vvisit_counterThis week500
mod_vvisit_counterLast week16079
mod_vvisit_counterThis month8077
mod_vvisit_counterLast month69375
mod_vvisit_counterAll Days3184617

Visitors Online Now : 32
Your IP: 38.107.191.117
,
Today: Sep 04, 2010