KSEBOA - KSEB Officers' Association

Saturday
Sep 04th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കെ.എസ്.ഇ.ബി ബില്ലിംഗ് കമ്പ്യൂട്ടര്‍വല്‍ക്കരണം ഒരുമയിലൂടെ പൂര്‍ത്തിയായി

കെ.എസ്.ഇ.ബി ബില്ലിംഗ് കമ്പ്യൂട്ടര്‍വല്‍ക്കരണം ഒരുമയിലൂടെ പൂര്‍ത്തിയായി

Hits smaller text tool iconmedium text tool iconlarger text tool icon

ORUMAഒരു പതിറ്റാണ്ടായി ശ്രമിച്ചു വന്നിരുന്ന വൈദ്യുതിബോര്‍ഡിലെ ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായി. ഉപഭോക്താക്കളുടെ രജിസ്ട്രേഷന്‍ , ബില്ലിംഗ്, കാഷ് കളക്ഷന്‍ , അക്കൌണ്ടിംഗ് ഇവയാണ് കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിലെ ഏകദേശം 93 ലക്ഷം വരുന്ന എല്‍ .റ്റി. ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ അടിസ്ഥാനത്തില്‍ രാജ്യത്തിലെ തന്നെ ഏറ്റവും ബൃഹത്തായ കമ്പ്യൂട്ടര്‍വല്ക്കരണ പ്രക്രിയയാണ് കേരള വൈദ്യുതി ബോര്‍ഡില്‍ പൂര്‍ത്തിയായിരിക്കുന്നത്.

സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ മഹത്തായ വിജയം വൈദ്യുതിബോര്‍ഡിലെ ജീവനക്കാരും ഓഫീസര്‍മാരും കൈവരിച്ചിട്ടുള്ളത്. വൈദ്യുതി ബോര്‍ഡിലെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രക്രിയയില്‍ ഇടപെട്ടുകൊണ്ട് കുത്തക സോഫ്റ്റ് വെയറിനെതിരെയും അതിനെ പരിപോഷിപ്പിക്കുന്ന ആഗോള “ദിവാന്മാര്‍ ”ക്കെതിരെയും പോരാട്ടം നടത്തിയ സംഘടനകള്‍ക്കും, ജീവനക്കാര്‍ക്കും, ഓഫീസര്‍മാര്‍ക്കും അത്തരം പോരാട്ടങ്ങള്‍ക്ക് നേതൃത്വം  നല്‍കുന്നതിനും വൈദ്യുതി ബോര്‍ഡിലെ കമ്പ്യൂട്ടര്‍വല്ക്കരണത്തിന് സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പാത തിരഞ്ഞെടുക്കുന്നതിനും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും ഒരു സ്വപ്ന സാഫല്യം കൂടിയാണ് മഹത്തായ ഈ വിജയം.


“ഒരുമ” - ഒരു നിശബ്ദ വിപ്ളവം


വൈദ്യുതിബോര്‍ഡിലെ ഇലക്ടിക്കല്‍ സെക്ഷനുകള്‍ കമ്പ്യൂട്ടര്‍വല്ക്കരിക്കാന്‍ രൂപം നല്‍കിയ “ഒരുമ” സോഫ്ട്വെയര്‍ പലവിധ പരീക്ഷണങ്ങള്‍ക്കു ശേഷം 2008 മാര്‍ച്ച് 10-ാം തീയതിയാണ് ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി ശ്രീ. എ.കെ. ബാലന്റെ സാന്നിധ്യത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്‍ കേരള ജനതയ്ക്കു സമ്മാനിച്ചത്. തുടര്‍ന്ന് 5 മാസത്തിനുള്ളില്‍ ഏകദേശം 400 ഓളം ഇലക്ട്രിക്കല്‍ സെക്ഷനുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചുകൊണ്ട് “ഒരുമ” ഒരു നിശബ്ദ വിപ്ളവം തന്നെ വൈദ്യുതിബോര്‍ഡില്‍ നടത്തുകയുണ്ടായി. സെക്ഷനുകളില്‍ പൊടി പിടിച്ചുകിടന്നിരുന്ന കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഞൊടിയിടയില്‍ പ്രവര്‍ത്തനക്ഷമമായി. കമ്പ്യൂട്ടറുകളുടെ അഭാവംകൊണ്ടു മാത്രം ഏതാനും സെക്ഷനുകളിലെ ജീവനക്കാര്‍ക്ക് “ഒരുമ”യ്ക്കുവേണ്ടി അക്ഷമരായി കാത്തു നില്‍ക്കേണ്ടി വന്നു. പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു ദാഹിച്ചിരുന്ന വൈദ്യുതി ബോര്‍ഡിന് അഭിമാനമായി ഇല.സെക്ഷനുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം മാറി.


മൈക്രോ സോഫ്റ്റ്, പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പര്‍ തുടങ്ങിയ ആഗോള ഭീമന്മാര്‍ ദയനീയമായി പരാജയപ്പെട്ട സ്ഥാനത്ത് ജീവനക്കാരുടെ നിശ്ചയദാര്‍ഢ്യം രാജ്യത്തിനു തന്നെ അഭിമാനമായി ഉയര്‍ത്തിക്കാട്ടാവുന്ന തരത്തില്‍ അസൂയാവഹമായ വിജയമാണ് നേടിക്കൊടുത്തിരിക്കുന്നത്.


“ഒരുമ” - കൂടുതല്‍ പ്രശസ്തിയിലേയ്ക്ക്


“ഒരുമ” ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2008 മാര്‍ച്ച് 10-ാം തീയതി വന്നപ്പോള്‍ തന്നെ ഇന്റര്‍നെറ്റില്‍ സ്ഥാനം പിടിച്ച “ഒരുമ” ദിനംപ്രതി കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.


2008 സെപ്തംബര്‍ 3-4 തീയതികളിലായി രാജ്യത്തെ പ്രമുഖ വൈദ്യുത ബോര്‍ഡുകളിലെയും മറ്റു വൈദ്യുത സ്ഥാപനങ്ങളിലെയും ഐ.റ്റി. മേഖലയിലെയും വിദഗ്ധര്‍ പങ്കെടുത്തുകൊണ്ട് ഡല്‍ഹി ഒബറോയില്‍ നടന്ന ഐ.റ്റി. ഇന്‍ പവര്‍ (IT in Power) എന്ന ദേശീയ സെമിനാറില്‍ “ഒരുമ” അവതരിപ്പിച്ചു. 2008 നവംബര്‍ 15,16 തിയതികളില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ദേശീയ സെമിനാറില്‍ “ഒരുമ” ശ്രദ്ധാ കേന്ദ്രമായി മാറി. 2008 ഡിസംബര്‍ ഡിസംബര്‍ 9-11 തീയതികള്‍ ശ്രീ റിച്ചാര്‍ഡ് സ്റാള്‍മാന്‍, ശ്രീ എബന്‍ മോഗ്ളന്‍  തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്ത ഐ.റ്റി. വിദഗ്ധര്‍ പങ്കെടുത്ത തിരുവനന്തപുരം അന്താരാഷ്ട്ര സെമിനാറിലും “ഒരുമ” അവതരിപ്പിക്കപ്പെടുകയും “ഒരുമ”യുടെ പ്രദര്‍ശനം ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.


കേരളത്തിലെ പത്ര-ദൃശ്യമാധ്യമങ്ങള്‍ക്കു പുറമേ ദേശീയതലത്തിലും “ഒരുമ” ചര്‍ച്ച ചെയ്യപ്പെടുന്നു. നൂതനവും അപൂര്‍വ്വവുമായ വിജയങ്ങള്‍ പുറത്തു കൊണ്ടുവരുന്ന ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന “ഡൌണ്‍ ടു എര്‍ത്ത്” മാഗസിന്‍, പവര്‍ സെക്ടര്‍ രംഗത്തെ ഇന്ത്യയിലെ പ്രമുഖ മാഗസിനായ “പവര്‍ ലൈന്‍ ” എന്നിവ ഇവയില്‍ ചിലതു മാത്രം.


ജ്യോതി - ഐ.ഡി.എസ്സ് ബില്ലിംഗ് സോഫ്റ്റ്വെയറുകള്‍ വിട പറയുന്നു


വൈദ്യുതിബോര്‍ഡിലെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തില്‍ അര ദശാബ്ദത്തിലേറെക്കാലം സജീവ ചര്‍ച്ചാ വിഷയമായിരുന്ന രണ്ടു സോഫ്റ്റു വെയറുകള്‍ - “ഐ.ഡി.എസ്സ് ബില്ലിംഗ്” സോഫ്റ്റുവെയറും “ജ്യോതി” സോഫ്റ്റ് വെയറും - കാലയവനികയ്ക്കുള്ളില്‍ മറയുകയാണ്. “ഒരുമ” സോഫ്റ്റ് വെയറിന്റെ സമ്പൂര്‍ണ്ണ വിജയത്തെ തുടര്‍ന്ന് 2009 ജനുവരി 1 ന് ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ഐ.ഡി.എസ്സും, ജ്യോതിയും ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ നിന്നും ഒഴിവാക്കി പകരം “ഒരുമ” സോഫ്റ്റ് വെയര്‍ ഉപയോഗിക്കാന്‍ തീരുമാനമായത്.


2009 മെയ് മാസത്തോടുകൂടി “ജ്യോതി” സോഫ്റ്റ് വെയര്‍ മാറ്റി പൂര്‍ണ്ണമായും “ഒരുമ” സോഫ്റ്റ് വെയര്‍ എല്ലാ സെക്ഷനുകളിലും ഉപയോഗത്തില്‍ വരുത്തുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം ജീവനക്കാര്‍ക്കുള്ള ബൃഹത്തായ “ഒരുമ” സോഫ്റ്റ് വെയര്‍ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.


മീറ്റര്‍ റീഡിംഗിനായി സ്പോട്ട് ബില്ലിംഗ് മെഷീന്‍ - പി.ഡി.എ.


എല്‍ .റ്റി. ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിംഗിനും തുക കണക്കുകൂട്ടി പ്രിന്റു ചെയ്തു നല്കുന്നതിനും സൌകര്യമുള്ള പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റന്റ് (പി.ഡി.എ) ഏര്‍പ്പെടുത്തുവാന്‍ നടപടികള്‍ ആരംഭിച്ചു. തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ ഇലക്ട്രിക്കല്‍ സെക്ഷനുകളിലും വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ സെക്ഷനുകളിലെ സ്പോട്ട് ബില്‍ പ്രിന്റിംഗ് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയും എന്നതിനു പുറമെ, മീറ്റര്‍ റീഡിംഗ് രേഖപ്പെടുത്തുന്നതിലുള്ള അധിക ജോലി ഭാരം അതിലെ പിഴവുകള്‍ തുടങ്ങിയവ ഒഴിവാക്കാനും കഴിയും. മീറ്റര്‍ റീഡര്‍മാര്‍ അതാതു ദിവസങ്ങളില്‍ ശേഖരിക്കുന്ന മീറ്റര്‍ റീഡിങ്ങ് അടക്കമുള്ള വിശദാംശങ്ങള്‍ സെക്ഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍വ്വര്‍ കമ്പ്യൂട്ടറില്‍ അപ്ലോഡ് ചെയ്തുകൊണ്ട് ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ആട്ടോമാറ്റ് ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്.


കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് പുതിയ മാര്‍ഗ്ഗരേഖ


കുത്തക സോഫ്റ്റ്വെയര്‍ കമ്പനികളുടെ കൈപ്പിടിയിലൊതുങ്ങിയിരുന്ന വൈദ്യുതിബോര്‍ഡിലെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് “ഒരുമ” നല്‍കിയ വമ്പിച്ച വിജയത്തിലൂടെ പുത്തന്‍ ദിശാബോധം കൈവന്നിരിക്കുകയാണ്.


കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുവേണ്ടി ദീര്‍ഘനാളായി ആവശ്യമുയരുന്ന മേഖലയാണ് മെറ്റീരിയല്‍സ് മാനേജ്മെന്റ് രംഗം. ഈ മേഖലയിലെ സമഗ്രമായ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു ലക്ഷ്യം വച്ചുകൊണ്ടുള്ള “സപ്ളൈ ചെയിന്‍ മാനേജ്മെന്റ് സിസ്റം” മുന്തിയ പരിഗണന നല്‍കി ഈ വര്‍ഷം തന്നെ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനുള്ള ശ്രമം നടന്നുവരുന്നു. ഇതിലൂടെ വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള ഏകദേശം നാല്പതോളം സ്റോറുകളും മെറ്റീരിയല്‍സ് മാനേജ്മെന്റ് വിഭാഗം കോര്‍പ്പറേറ്റ് ഓഫീസും ഒറ്റ ശൃംഖലയില്‍ കൊണ്ടുവന്നുകൊണ്ട് വൈദ്യുതി ബോര്‍ഡിന് ആവശ്യമായ വിവിധ തരം സാധന സാമഗ്രികള്‍ ലഭ്യമാക്കുന്ന കാര്യത്തിലും അവയുടെ ആവശ്യകതയും വിതരണവും ഏകീകരിക്കുന്ന കാര്യത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തുവാനാണ് ലക്ഷ്യമിടുന്നത്.


വൈദ്യുതി ബോര്‍ഡിന്റെ റവന്യൂ വരുമാനത്തിന്റെ ഏകദേശം 36 ശതമാനം സംഭാവന ചെയ്യുന്ന മേഖലയാണ് എച്ച്.റ്റി/ഇ.എച്ച്.റ്റി ഉപഭോക്താക്കള്‍. അതിനൂതനമായ ഒരു കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനാണ് ഈ മേഖലയില്‍ തുടക്കം കുറിച്ചിരിക്കുന്നത് മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയനുസരിച്ച് (ജി.എസ്സ്.എം) എല്ലാ എച്ച്.റ്റി./ഇ.എച്ച്.റ്റി വിഭാഗം ഉപഭോക്താക്കളുടെയും മീറ്റര്‍ റീഡിംഗ് അതാത് ഉപഭോക്താക്കളുടെ എനര്‍ജി മീറ്ററില്‍ നിന്നും നേരിട്ട് തിരുവനന്തപുരം വൈദ്യുതിഭവനിലെ സര്‍വ്വര്‍ കമ്പ്യൂട്ടറില്‍ ലഭ്യമാക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ സവിശേഷത. ഇത്തരത്തില്‍ മനുഷ്യ ഇടപെടല്‍ ഒഴിവാക്കിക്കൊണ്ട് ക്രമമായ ഇടവേളകളില്‍ ലഭ്യമാക്കുന്ന മീറ്റര്‍ റീഡിംഗ് ബില്ലിംഗിന് ഉപയോഗിക്കുക എന്നതിലുപരി എച്ച്.റ്റി/ഇ.എച്ച്.റ്റി വിഭാഗം ഉപഭോക്താക്കള്‍ക്കിടയിലെ വൈദ്യുതി മോഷണം തടയുന്നതിനുവേണ്ടി ഫലപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ കഴിയും എന്ന പ്രതീക്ഷയാണുള്ളത്.


വൈദ്യുതബോര്‍ഡിന്റെ ഡിവിഷന്‍ ഓഫീസുകള്‍ , സര്‍ക്കിള്‍ ഓഫീസുകള്‍ തുടങ്ങിയ 134 എ.ആര്‍ .യു-കള്‍ (അക്കൌണ്ട് റെണ്ടറിംഗ് യൂണിറ്റുകള്‍ ) പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനുള്ള തുടക്കം കുറിച്ചു കഴിഞ്ഞു. വൈദ്യുതിബോര്‍ഡിലെ ജീവനക്കാര്‍ തന്നെ രൂപകല്പന ചെയ്തിട്ടുള്ള സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് എ.ആര്‍ .യു-കളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. മേല്പറഞ്ഞ എ.ആര്‍ .യു.കള്‍ എല്ലാം തന്നെ “പേപ്പര്‍ ലെസ്” ഓഫീസ് എന്ന സങ്കല്പത്തില്‍ എത്തിക്കുന്നതിനുവേണ്ടിയുള്ള ശ്രമകരമായ പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. ഇതിനായി തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലെ മൂന്ന് എ.ആര്‍ .യു-കളില്‍ (ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കോഴിക്കോട്, ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ ഓഫീസ് കോഴിക്കോട് , ചീഫ് എഞ്ചിനീയര്‍ സിവിള്‍ , കോഴിക്കോട്)  ഉപയോഗിച്ചു തുടങ്ങി. മറ്റ് 11 എ.ആര്‍ . യു കളില്‍ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു 6 മാസം കൊണ്ട് മുഴുവന്‍ എ.ആര്‍ .യുകളിലും കമ്പ്യൂട്ടര്‍വരിക്കുന്നതിന് ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനമാണ് നടന്നുവരുന്നത്.


വൈദ്യുത ബോര്‍ഡില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് തിരഞ്ഞെടുത്തിരിക്കുന്ന മറ്റൊരു പ്രധാന മേഖലയാണ് എച്ച്.ആര്‍ .എം. വൈദ്യുതബോര്‍ഡിലെ ഓഫീസര്‍മാരും തൊഴിലാളികളുമടങ്ങുന്ന ഏകദേശം 25000 ത്തോളം വരുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ , ശമ്പളം, പി.എഫ്, വെല്‍ഫയര്‍ ഫണ്ട്, പെന്‍ഷന്‍ തുടങ്ങിയ മേഖലകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.


കുത്തകസോഫ്റ്റ് വെയറിന്റെ വക്താക്കള്‍ രംഗത്ത്


മേല്പറഞ്ഞ മേഖലകളിലെല്ലാം തന്നെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനാണ് വൈദ്യുതിബോര്‍ഡ് ലക്ഷ്യമിടുന്നത്. വൈദ്യുതബോര്‍ഡിലെ ഏറ്റവും സങ്കീര്‍ണ്ണമായ എല്‍ .റ്റി. ബില്ലിംഗ് കമ്പ്യൂട്ടര്‍വല്‍ക്കരണം സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തി “ഒരുമ”യിലൂടെ വന്‍ വിജയമാക്കിയതിനെ തുടര്‍ന്ന് പ്രമുഖ കുത്തക സോഫ്റ്റ് വെയര്‍ കമ്പനികളുടെ ശ്രദ്ധ കേരളത്തിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. ബോര്‍ഡിലെ ഉന്നത മാനേജ്മെന്റ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് നല്‍കുന്ന പൂര്‍ണ്ണ പിന്തുണ മനസ്സിലാക്കിക്കൊണ്ട് മറ്റ് ചില ശക്തികളെ കൂട്ടുപിടിക്കാനുള്ള ശ്രമമാണ് ഇവര്‍ ആരംഭിച്ചിട്ടുള്ളത്.

ചിട്ടയായും കുറ്റമറ്റ രീതിയിലും വിശദമായ കമ്പ്യൂട്ടര്‍ പരിശീലന പരിപാടികള്‍ നടപ്പിലാക്കിക്കൊണ്ടും മുന്നേറുന്ന കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രക്രിയയെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ക്ക് പിണിയാളുകളാവാന്‍ ചിലര്‍ അച്ചാരം വാങ്ങിക്കഴിഞ്ഞു. ഇതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് വൈദ്യുതി ബോര്‍ഡിലെ ചില “മഞ്ഞ” പ്രസിദ്ധീകരണങ്ങളില്‍ വന്നു തുടങ്ങിയിട്ടുള്ള പൂരപ്പാട്ടുകള്‍ . സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടര്‍വല്‍ക്കരണത്തെയും അതിനു നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരെയും അവഹേളിക്കാന്‍ ശ്രമിക്കുന്ന “മഞ്ഞ” പ്രസിദ്ധീകരണത്തിന്റെ വക്താക്കള്‍ കോട്ടും സൂട്ടും ടൈയും കെട്ടി വരുന്ന നാടനും മറുനാടനുമായ കുത്തക സോഫ്റ്റ് വെയറിന്റെ സായിപ്പന്മാര്‍ക്കുവേണ്ടി കാത്തിരിക്കുകയാണ്.

കുത്തകകളുടെ ഈ കുഴലൂത്തുകാര്‍ ആഗ്രഹിക്കുന്ന അവസരം ലഭിച്ചാല്‍ കേരളത്തില്‍ കുത്തക സോഫ്റ്റ്വെയര്‍ കമ്പനികള്‍ മാത്രമല്ല രംഗം കൈയ്യടയുക. മഞ്ഞ പ്രസിദ്ധീകരണത്തിന്റെ പ്രവര്‍ത്തകരെയടക്കം വിറ്റു കാശാക്കാന്‍ ശേഷിയുള്ള കുത്തകകള്‍ ഇവരുടെ ഡല്‍ഹി നേതാക്കന്മാരുടെ ഒത്താശയോടെയാവും രംഗപ്രവേശം ചെയ്യുക എന്നത് ഈ മരമണ്ടന്മാര്‍ക്ക് എന്നാണാവോ മനസ്സിലാവുക?

 

Add comment


Security code
Refresh

Related Articles

Banner

Career Development Programs


Date: 26-09-2010
Topic: Pilferage of electricity- Legal & Technical aspects
Venue: Kalpetta , Wayanad
Faculty: Mr Madhu, EE, KSEB

Date: 03-10-2010
Topic: Enhancing managerial effectiveness
Venue: Malappuram
Faculty: Mrs Lizbeth Bose, Associate Professor, FIMS, Calicut & Mr Bose Jacob EE, KSEB

Follow us on Twitter

Reference Book

 

Reference Book on Power Vol-I

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only    ...

 

Reference Book on Power Vol-II

Civil Engineering & General-- D' 1/4 Size Hard bound-- 1144 Pages-- Just Rs.700/- only...

Registered Users

Total Members : 5704
Latest Member : cadsnegi
Today : 0 Registers
This Week : 10 Registers
This Month : 4 Registers

Visitor Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday489
mod_vvisit_counterYesterday3172
mod_vvisit_counterThis week489
mod_vvisit_counterLast week16079
mod_vvisit_counterThis month8066
mod_vvisit_counterLast month69375
mod_vvisit_counterAll Days3184606

Visitors Online Now : 39
Your IP: 38.107.191.117
,
Today: Sep 04, 2010