KSEBOA - KSEB Officers' Association

Friday
Sep 03rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കാലതാമസം പഴങ്കഥ; ഒരു വര്‍ഷം കൊണ്ട് കൊടുവള്ളി സബ്സ്റ്റേഷന്‍

കാലതാമസം പഴങ്കഥ; ഒരു വര്‍ഷം കൊണ്ട് കൊടുവള്ളി സബ്സ്റ്റേഷന്‍

Hits smaller text tool iconmedium text tool iconlarger text tool icon
AK Balanഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് വൈദ്യുതിമന്ത്രി എ കെ ബാലന്‍ വാഗ്ദാനം നല്‍കിയ മടവൂരിലെ കൊടുവള്ളി 110 കെവി സബ്സ്റേഷന്‍ യഥാര്‍ഥ്യമായി. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ പദ്ധതിക്ക് നിശ്ചയിച്ച തുകയില്‍ എട്ട് ലക്ഷം രൂപ മിച്ചവും. കേരളത്തില്‍ ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാക്കിയ ആദ്യത്തെ 110 കെവി സബ്സ്റേഷനെന്ന ബഹുമതിയും ഇനി കൊടുവള്ളിക്ക് സ്വന്തം.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിനാണ് കൊടുവള്ളി സബ്സ്റേഷന് ശിലയിട്ട് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി പ്രഖ്യാപിച്ചത്. ഈ വാഗ്ദാനം പാലിച്ച് സബ്സ്റേഷന്‍ ശനിയാഴ്ച മന്ത്രി ബാലന്‍ നാടിന് സമര്‍പ്പിച്ചു. കഴിഞ്ഞ ഒന്നിനുതന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെനിന്ന് വൈദ്യുതി വിതരണം തുടങ്ങിയിരുന്നു.

ഇപ്പോള്‍ ആറ് ലോങ് കെ വി ഫീഡറുകളില്‍ അഞ്ചെണ്ണത്തിലും സപ്ളൈ തുടങ്ങി. ഒരെണ്ണത്തില്‍ സപ്ളൈ ഉടന്‍ തുടങ്ങും. കരാറുകാരനും ഉദ്യോഗസ്ഥനും പണം തട്ടാന്‍ ഇടയ്ക്കിടെയുള്ള എസ്റിമേറ്റ് പുതുക്കലും നിര്‍മാണത്തിന് അനന്തമായ കാത്തിരിപ്പും പടിക്കു പുറത്താക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ നവംബര്‍ 19ന് ആണ് കെഎസ്ഇബിക്ക് ഭൂമി കൈമാറിയത്. ഡിസംബര്‍ 10ന് നിര്‍മാണം തുടങ്ങി. സാധാരണയായി ശിലയിട്ടാലും നിര്‍മാണം തുടങ്ങാന്‍ മാസങ്ങള്‍ വേണ്ടിവരും. എന്നാല്‍, ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും ഒത്തൊരുമയോടെ നീങ്ങിയതോടെ തടസ്സങ്ങളെല്ലാം വഴിമാറി.

പ്രവൃത്തികള്‍ ഒന്നിലധികം പേര്‍ക്കായി കരാര്‍ കൊടുത്തു. 545 ലക്ഷം രൂപയാണ് എസ്റിമേറ്റ് തുക. എന്നാല്‍, 537 ലക്ഷം രൂപമാത്രം ചെലവിട്ട് നിര്‍മാണം പൂര്‍ത്തിയാക്കി. ടവര്‍ നിര്‍മാണം, 80 മീറ്റര്‍ എക്സ്ട്രാ ഹൈടെന്‍ഷന്‍ ലൈന്‍, ചുറ്റുമതില്‍, കട്രോള്‍റൂം, കേബിള്‍ ട്രഞ്ച് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പദ്ധതി. ഇതിന് ഭൂമി രണ്ടു തട്ടാക്കുകയും 120 മീറ്റര്‍ പൊതുറോഡ് നിര്‍മിക്കുകയുംചെയ്തു. നിര്‍മാണ പ്രവൃത്തികള്‍ക്ക് സമാന്തരമായി വിവിധ ലൈസന്‍സുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കുന്നതിനുള്ള നടപടിയും കെഎസ്ഇബി അധികൃതര്‍ കൈക്കൊണ്ടു.

കറാരുകാര്‍ക്ക് പാര്‍ട് ബില്ല് നല്‍കി സഹായിച്ചു. കൃത്യമായ നിയന്ത്രണമാണ് നിശ്ചിത കാലാവധിക്കകം സബ്സ്റേഷന്‍ യാഥാര്‍ഥ്യമാകാന്‍ കാരണമെന്ന് പ്രോജക്ട് മാനേജര്‍ ആര്‍ ജയകുമാര്‍ പറഞ്ഞു. കെഎസ്ഇബി അംഗവും ചീഫ് എന്‍ജിനിയറുമായ കെ അശോകന്റെ നേതൃത്വത്തിലായിരുന്നു മോണിറ്ററിങ്.മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി കോരപ്പന്റെ നേതൃത്വത്തില്‍ നാട്ടുകാരും സഹായത്തിന് രംഗത്തുണ്ടായിരുന്നു.
 

Add comment


Security code
Refresh

Related Articles

Banner

Career Development Programs


Date: 26-09-2010
Topic: Pilferage of electricity- Legal & Technical aspects
Venue: Kalpetta , Wayanad
Faculty: Mr Madhu, EE, KSEB

Date: 03-10-2010
Topic: Enhancing managerial effectiveness
Venue: Malappuram
Faculty: Mrs Lizbeth Bose, Associate Professor, FIMS, Calicut & Mr Bose Jacob EE, KSEB

Follow us on Twitter

Reference Book

 

Reference Book on Power Vol-I

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only    ...

 

Reference Book on Power Vol-II

Civil Engineering & General-- D' 1/4 Size Hard bound-- 1144 Pages-- Just Rs.700/- only...

Registered Users

Total Members : 5704
Latest Member : cadsnegi
Today : 0 Registers
This Week : 10 Registers
This Month : 4 Registers

Visitor Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3029
mod_vvisit_counterYesterday2109
mod_vvisit_counterThis week14039
mod_vvisit_counterLast week14732
mod_vvisit_counterThis month7434
mod_vvisit_counterLast month69375
mod_vvisit_counterAll Days3183974

Visitors Online Now : 96
Your IP: 38.107.191.116
,
Today: Sep 03, 2010