കേരളം ഊര്‍ജ മേഖലയില്‍ നടപ്പാക്കിയ പരിഷ്‌കരണ മികവിന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഐ.സി.സി)ന്റെ പുരസ്‌കാരം. പ്രസരണ നഷ്ടം ഒഴിവാക്കുന്നതിലും വൈദ്യുതി മോഷണം തടയുന്നതിലും കേരളം മികച്ച നേട്ടം കൈവരിച്ചു. വൈദ്യുതി ബോര്‍ഡിന്റെ ഘടനാപരമായ പരിഷ്‌കരണത്തിലാണ് കേരളം പുരോഗതി കൈവരിക്കേണ്ടതെന്ന് ഇത് സംബന്ധിച്ച് ഐ.സി.സി. പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ന്യൂഡല്‍ഹിയില്‍ നടന്ന മൂന്നാമത് ഇന്ത്യ ഊര്‍ജ ഉച്ചകോടിയില്‍ കേന്ദ്ര ഊര്‍ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയില്‍ നിന്ന് സംസ്ഥാന വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ ഊര്‍ജ മേഖലയില്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സൂചിക പ്രകാരം കേരളത്തിന് മൂന്നാം സ്ഥാനമുണ്ട്. പശ്ചിമ ബംഗാള്‍, ഛത്തീസ്‌ഗഢ് എന്നിവയാണ് പുരസ്‌കാരത്തിന് അര്‍ഹമായ മറ്റു സംസ്ഥാനങ്ങള്‍.
ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന് കേരളത്തിന്റെ 4000 മെഗാവാട്ടിന്റെ അള്‍ട്രാ താപ വൈദ്യുത പദ്ധതിക്ക് കേന്ദ്രം സഹായം നല്‍കുമെന്ന് കേന്ദ്ര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാനം പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍ പദ്ധതിക്ക് ആവശ്യമായ സ്ഥലം ലഭ്യമാകുന്നതും പരിസ്ഥിതി പ്രശ്‌നങ്ങളും തടസ്സമായി നില്‍ക്കുന്നു. വാതകത്തിന്റെ ലഭ്യത കണക്കാക്കിയ ശേഷം വാതക പദ്ധതികള്‍ക്ക് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio














