KSEBOA - KSEB Officers' Association

Friday
Sep 03rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കായംകുളം നിലയം കേന്ദ്രപൂളിലേക്ക്‌ മാറ്റാന്‍ അനുവദിക്കില്ല - വൈദ്യുതി മന്ത്രി

കായംകുളം നിലയം കേന്ദ്രപൂളിലേക്ക്‌ മാറ്റാന്‍ അനുവദിക്കില്ല - വൈദ്യുതി മന്ത്രി

Hits smaller text tool iconmedium text tool iconlarger text tool icon
Kayamkulam Power stationകായംകുളം താപനിലയം കേന്ദ്രപൂളിലേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇക്കാര്യം സതേ റീജണല്‍ പവര്‍ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ കത്ത് ഡിസംബര്‍ 23ന് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. നാഫ്തയുടെ വില കുറഞ്ഞതോടെ ഇവിടെനിന്നുള്ള വൈദ്യുതിക്ക് ആന്ധ്രയും കര്‍ണാടകവും ആവശ്യമുന്നയിച്ചിരുന്നു. കായംകുളം താപനിലയം കേന്ദ്രപൂളിലേക്ക്‌ മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സംസ്ഥാന സര്‍ക്കാര്‍ ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന്‌ വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

1995ല്‍ കേരളത്തിന്റെ ആവശ്യത്തിന്‌ മാത്രമായി ആരംഭിച്ചതാണ്‌ എന്‍.ടി.പി.സി.യുടെ കായംകുളം താപനിലയം. 360 മെഗാവാട്ട്‌ ശേഷിയുള്ള ഈ നിലയത്തില്‍നിന്നുള്ള വൈദ്യുതി 2003 മുതല്‍ തമിഴ്‌നാടുമായി പങ്കിട്ടാണ്‌ ഉപയോഗിച്ചുവരുന്നത്‌. ഇപ്പോള്‍ 180 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ കായംകുളം നിലയത്തില്‍ നിന്ന്‌ കേരളത്തിന്‌ ലഭിക്കുന്നത്‌. 1200 കോടിരൂപ മുതല്‍ മുടക്കുള്ള ഈ നിലയത്തിന്‌ ഫിക്‌സഡ്‌ ചാര്‍ജ്‌ ഇനത്തില്‍ 1474 കോടി രൂപയോളം കേരളം നല്‍കിക്കഴിഞ്ഞിരിക്കുകയാണെന്ന്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

തുടക്കത്തില്‍ യൂണിറ്റിന്‌ 2.50 രൂപയില്‍ താഴെ വിലക്ക്‌ വൈദ്യുതി ലഭിച്ചിരുന്നുവെങ്കിലും നാഫ്‌തയുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന്‌ ഇവിടെനിന്നുള്ള വൈദ്യുതിയുടെ വില യൂണിറ്റിന്‌ 13 രൂപ വരെയായി വര്‍ദ്ധിച്ചിരുന്നു. താങ്ങാനാവാത്ത വിലവന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗിക്കാതിരിക്കുമ്പോഴും ഫിക്‌സഡ്‌ ചാര്‍ജ്‌ നല്‍കിക്കൊണ്ടിരിക്കുകയാണ്‌. ഇപ്പോള്‍ നാഫ്‌തയുടെ വില കുറഞ്ഞ സാഹചര്യത്തില്‍ ഇവിടെനിന്നുള്ള വൈദ്യുതി ഷെയര്‍ ചെയ്യണമെന്ന്‌ ആന്ധ്രയും കര്‍ണാടകവും ആവശ്യപ്പെട്ടിരിക്കുകയാണ്‌. കേരളത്തിന്‌ പൂര്‍ണ അധികാരമുള്ള കായംകുളം നിലയത്തിന്റെ വൈദ്യുതി വിഹിതം സംബന്ധിച്ച്‌ യാതൊരു ചര്‍ച്ചയുടെയും ആവശ്യമില്ലെന്ന്‌ മന്ത്രി ബാലന്‍ അഭിപ്രായപ്പെട്ടു. പൊതുവെ കടുത്ത വൈദ്യുതി പ്രതിസന്ധി നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിന്റെ അര്‍ഹതപ്പെട്ട വിഹിതംപോലും ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2009 സപ്‌തംബര്‍ 30 വരെ അപേക്ഷിച്ചവര്‍ക്കെല്ലാം കണക്ഷന്‍ കൊടുത്തുകൊണ്ടിരിക്കുകയാണെന്ന്‌ ബാലന്‍ പറഞ്ഞു. ഇതോടൊപ്പം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ ഒരു ഇന്‍സെന്റീവ്‌ സ്‌കീംകൂടി നടപ്പാക്കും. വൈദ്യുതി ഉപഭോഗത്തില്‍ കുറവുവരുന്നവര്‍ക്ക്‌ ഒരു സി.എഫ്‌.എല്‍.സൗജ്യമായി നല്‍കുന്നതാണ്‌ സ്‌കീം. പ്രതിമാസ വൈദ്യുതി ഉപഭോഗത്തില്‍ 10 ശതമാനം കുറവുവരുത്തുന്നവര്‍ക്കാണ്‌ സിഎഫ്‌എല്‍ നല്‍കുക. കുറഞ്ഞത്‌ നാല്‌ യൂണിറ്റെങ്കിലും കുറയ്‌ക്കണം. ഫിഫ്രവരി 1 മുതല്‍ സ്‌കീം നിലവില്‍വരും. മെയ്‌ 31 വരെ തുടരും. ഡിസംബര്‍ 1 മുതല്‍ ജനവരി 31 വരെ വിതരണംചെയ്യുന്ന വൈദ്യുതി ബില്ലുകളുമായി താരതമ്യപ്പെടുത്തിയാണ്‌ വൈദ്യുതി ഉപഭോഗത്തില്‍ വരുത്തിയ കുറവ്‌ കണക്കാക്കുക.

വൈദ്യുതി ഉപഭോക്കാക്കളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനും ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പുവരുത്തുന്നതിനും ഫിബ്രവരി ഒന്നുമുതല്‍ ഒരുമാസക്കാലം സബ്‌ ഡിവിഷന്‍ അടിസ്ഥാനത്തില്‍ കണ്‍സ്യൂമര്‍ അദാലത്ത്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. അദാലത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ ജനവരി 15 ന്‌ മുമ്പ്‌ ഉപഭോക്താക്കള്‍ വൈദ്യുതി സെക്ഷന്‍ ഓഫീസുകളില്‍ നല്‍കേണ്ടതാണ്‌.
 

Add comment


Security code
Refresh

Related Articles

Banner

Career Development Programs


Date: 26-09-2010
Topic: Pilferage of electricity- Legal & Technical aspects
Venue: Kalpetta , Wayanad
Faculty: Mr Madhu, EE, KSEB

Date: 03-10-2010
Topic: Enhancing managerial effectiveness
Venue: Malappuram
Faculty: Mrs Lizbeth Bose, Associate Professor, FIMS, Calicut & Mr Bose Jacob EE, KSEB

Follow us on Twitter

Reference Book

 

Reference Book on Power Vol-I

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only    ...

 

Reference Book on Power Vol-II

Civil Engineering & General-- D' 1/4 Size Hard bound-- 1144 Pages-- Just Rs.700/- only...

Registered Users

Total Members : 5704
Latest Member : cadsnegi
Today : 0 Registers
This Week : 10 Registers
This Month : 4 Registers

Visitor Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday264
mod_vvisit_counterYesterday3172
mod_vvisit_counterThis week14446
mod_vvisit_counterLast week14732
mod_vvisit_counterThis month7841
mod_vvisit_counterLast month69375
mod_vvisit_counterAll Days3184381

Visitors Online Now : 32
Your IP: 38.107.191.118
,
Today: Sep 04, 2010