KSEBOA - KSEB Officers' Association

Thursday
Mar 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അതിരപ്പിള്ളി: അനുമതിക്കായി കേരളം വീണ്ടും ശ്രമിക്കും - മന്ത്രിസഭ

അതിരപ്പിള്ളി: അനുമതിക്കായി കേരളം വീണ്ടും ശ്രമിക്കും - മന്ത്രിസഭ

smaller text tool iconmedium text tool iconlarger text tool icon

VSഅതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി തുടങ്ങാന്‍ അനുമതി നല്‍കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പദ്ധതിക്കു നല്‍കിയ പരിസ്ഥിതി അനുമതി പിന്‍വലിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിനു നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അതിരപ്പിള്ളി സംബന്ധിച്ചു കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര നടപടി കോടതിയലക്ഷ്യമാണെന്ന നിയമോപദേശം വൈദ്യുതി ബോര്‍ഡിനു ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ, സംസ്ഥാനത്തെ ചില ഉന്നത കേന്ദ്രങ്ങള്‍ പദ്ധതിക്കെതിരെ നീങ്ങുന്നുവെന്നു സംശയവുമുണ്ട്. ഈ സാഹചര്യത്തിലാണു മന്ത്രിസഭ ഔദ്യോഗികമായി തീരുമാനം  എടുത്തു കേന്ദ്രത്തെ അറിയിക്കാന്‍ തീരുമാനിച്ചത്.

പദ്ധതിയെക്കുറിച്ച് രണ്ടുതവണ പാരിസ്ഥിതിക ആഘാത പഠനവും പൊതു തെളിവെടുപ്പും നടത്തിയതാണ്. മൂന്നുതവണ കേന്ദ്ര പരിസ്ഥിതിവനം മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു. പദ്ധതിക്കുവേണ്ടി ഒരു ആദിവാസി കുടുംബത്തെയും കുടിയൊഴിപ്പിക്കേണ്ടതില്ല. അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ ഒട്ടും പ്രതികൂലമായി ബാധിക്കില്ല. പ്രധാനമായും നദീതടവും തോട്ടം ഭൂമിയും ഉപയോഗപ്പെടുത്തുന്ന പദ്ധതിമൂലം ജൈവവൈവിധ്യ നാശവും ഉണ്ടാകില്ല.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (ടിബിജിആര്‍ഐ) കേന്ദ്ര ജല കമീഷന്റെ കീഴില്‍ ഇത്തരം പഠനങ്ങള്‍ നടത്താന്‍ അംഗീകാരം നല്‍കിയ വാപ്കോസും പദ്ധതി പ്രദേശത്തിന്റെ ജൈവവൈവിധ്യവും ആദിവാസി സമൂഹത്തിന്റെ ജീവിതവും സംബന്ധിച്ച് വിശദമായി പരിശോധിച്ചിരുന്നു. പദ്ധതി നടപ്പാക്കാന്‍ അവര്‍ ശുപാര്‍ശ നല്‍കി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വ്യത്യസ്ത മേഖലയില്‍ വിദഗ്ധരായ 13 അംഗങ്ങള്‍ അടങ്ങിയ എന്‍വയോമെന്റല്‍ അപ്രൈസല്‍ കമ്മിറ്റിയുടെ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി നല്‍കുന്നത്.

1998ലും 2005ലും 2007ലും വിവിധ കമ്മിറ്റികള്‍ പരിശോധിച്ചു നല്‍കിയ അനുമതി പുനഃപരിശോധിക്കുന്നതിന് ഒരു കാരണവുമില്ല. 1989ല്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങി ദീര്‍ഘമായ നടപടിക്രമങ്ങളിലൂടെ നിയമാനുസരണം അനുമതി കിട്ടിയ പദ്ധതിക്ക് ആരുടെയോ ഒരു പരാതി കണക്കിലെടുത്ത് അനുമതി പിന്‍വലിക്കാന്‍ നോട്ടീസ് നല്‍കുന്നത് അങ്ങേയറ്റം മോശമായ കീഴവഴക്കമാണ് സൃഷ്ടിക്കുക.

 

 

Related Articles

Follow us on Twitter
Banner
Latest Downloads
Promtion of SA to SS - Order Dated 15-03-2010
Promotion of Fair copy assistants to Fair copy superintendents Dated 15-03-2010
Promotion of SE(Ele) to AE(Ele) under Diploma Quota Dated 12-03-2010
PSC advice list for 74 nos AE(Ele) in KSEBoard
Free software for preparation of TA Bills of KSEB Officers
KSEBOA News Magazine February 2010
Guidlines for effecting service connections- BO Dated 24-02-2010
KSEBOA News Magazine January 2010
KSEBOA News Magazine December 2009
Free Software for preparation of Income Tax statement, ITR for 2009-10 for senior citizens
THE FOLLOWING TRAN. AND POSTINGS OF AEE(E) DTD.31.12.09
CORR. IN THE PRO. AND POST. OF AE(E) TO AEE(E) DTD.31.12.09
PRO. AND POST. OF AEE(E) TO EE(E) AND TRA.EE(E) DTD.30.12.09
Pro. and Posting. of EE(E) to DYCE(E) dtd.11.12.2009
TRANSFER AND POSTINGS OF AEE(E) ORDER DTD.08.12.2009
Latest News
Popular Downloads
Study report on LT Billing computerisation in KSEB 4776
Power Quiz Sample Questions 4169
Free Software for preparation of Income Tax statement, Form-16, ITR-1, ITR-2 for 2009-10 3990
Free Software for preparation of Income Tax statement for 2008-09 2510
KSEB General Transfer - Application format for officers 1705
Study report on Power sector private participation in Kerala 1694
PSC Rank List of AE(Ele) including addentum dated 07-07-2009 1632
Free Software for preparation of MASA 1350
Free Software for preparation of work bills 1175
Free Software for Preparation of Estimates using Open office 1101
KSEB Transfer Scheme - Kerala Gazette Notification No-2090 Dated 25-09-2008 1028
Free Software for 11KV Voltage regulation calculation and preparation of VR chart 980
CUG Mobile Telephone Numbers of KSEB Offices/ Officers 974
Convert numeric value to English words for MS Excel and Open office calc 771
Traiff for retail supply by KSEB wef 01-12-2007 646
Popular News
Malayalam News
Breaking News
Videos

Reference Book

 

Reference Book on Power Vol-I

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only    ...

 

Reference Book on Power Vol-II

Civil Engineering & General-- D' 1/4 Size Hard bound-- 1144 Pages-- Just Rs.700/- only...
CAREER DEVELOPMENT PROGRAMMES

1. Interpersonal relationship and stress management at Kannur on 20-3-2010 at 10 AM- Faculty Dr Chandraprasad Sridhar, Professor (Rtd), IMG Kerala.
2. One day session on Intellectual openness at Palakkad on 18-04-2010 at 10 AM Faculty Dr Raman Nair, Director, SCMS, Cochin
3. SCADA for Power Utilities at Ernakulam on 27-04-2010 at 11 AM Faculty M Narendran GE Energy, Bangalore
4. For new PSC recruitees Classes on departmental test at Kannur, Kozhikode, Malappuram, Thrissur, Ernakulam, Idukki and Moozhiyar in the month of May and June 2010. Register your name with District Secretary.

Registered Users

Total Members : 4936
Latest Member : RextScact
Today : 0 Registers
This Week : 12 Registers
This Month : 59 Registers

Visitor Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1153
mod_vvisit_counterYesterday2944
mod_vvisit_counterThis week10384
mod_vvisit_counterLast week16041
mod_vvisit_counterThis month39878
mod_vvisit_counterLast month58847
mod_vvisit_counterAll Days2444549

Visitors Online Now : 58
Your IP: 38.107.191.112
,
Today: Mar 18, 2010