KSEBOA - KSEB Officers' Association

Saturday
Sep 04th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ജലവൈദ്യുതപദ്ധതിക്ക് 8 കോടി, സിഎഫ്എല്‍ വിളക്കുകള്‍ക്ക് സബ്സിഡി

ജലവൈദ്യുതപദ്ധതിക്ക് 8 കോടി, സിഎഫ്എല്‍ വിളക്കുകള്‍ക്ക് സബ്സിഡി

Hits smaller text tool iconmedium text tool iconlarger text tool icon

Thomas Isaacവൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒമ്പത് പുതിയ ജലവൈദ്യുതപദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. അതിരപ്പിള്ളിപദ്ധതിയാണ് ഇതില്‍ ഏറ്റവും വലുത്. പദ്ധതികള്‍ക്കാകെ എട്ടു കോടി രൂപ വകയിരുത്തി. രാമക്കല്‍മേടില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കാറ്റാടികള്‍ സ്ഥാപിക്കുന്നതിന് 10 കോടിയും ഒറീസയിലെ ബൈതരണിയിലുള്ള കല്‍ ക്കരി താപനിലയത്തിന് ഓഹരി വിഹിതമായി 20 കോടി രൂപയും വകയിരുത്തി. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ 103.75 മെഗാവാട്ട് പ്രഖ്യാപിതശേഷിയും 17.25 കോടി യൂണിറ്റ് വൈദ്യതിയും അധികം ഉല്‍പ്പാദിപ്പിക്കും.

ആനക്കാംപൊയില്‍ , അച്ചന്‍കോവില്‍ , ചിന്നാര്‍ , പീച്ചി, പത്താംകയം, കണ്ടപാഞ്ചല്‍ , കാരാപ്പുഴ എന്നിവയാണ് പുതിയ ചെറുകിട ജലവൈദ്യുതപദ്ധതികള്‍ . 

2009-10 ഊര്‍ജ്ജ മിതവ്യയ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ബള്‍ബുകള്‍ക്കും പകരം സി.എഫ്.എല്ലുകള്‍ സ്ഥാപിക്കും. ഇതിനായി ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കാന്‍ 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജത്  ലാംപ് യോജനയ്ത്ത പരിപാടിക്ക് സമാനമായി 15 രൂപ ഗുണഭോക്തൃ വിഹിതം വൈദ്യുതി ബില്ലിന്റെ ഭാഗമായി ഈടാക്കിയായിരിക്കും സി.എഫ്.എല്‍ . നല്‍കുക. സമ്പൂര്‍ണ്ണ സി.എഫ്.എല്‍ . പരിപാടി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.

ഇടുക്കി പദ്ധതിയുടെ പ്രഖ്യാപിതശേഷിയായ 780 മെഗാവാട്ട് പീക്ക് ലോഡിനു സമാനമായ വൈദ്യുതി ഇതുവഴി ലാഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. പാരമ്പര്യേതര ഊര്‍ജമേഖലയുടെ സാധ്യത മുതലെടുക്കാന്‍ ജൈവദ്രവ്യ ഗ്യാസ് ഫയറുകള്‍ ജില്ലാപഞ്ചായത്തുകള്‍ വഴി നടപ്പാക്കാന്‍ 10.9 കോടി വകയിരുത്തി.

പ്രസരണ നവീകരണത്തിന് 314.88 കോടിയും വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ 333 കോടിയും വിനിയോഗിക്കും. ഗ്രാമീണ വൈദ്യുതീകരണത്തിന് 30 കോടി വകയിരുത്തിയപ്പോള്‍ അഞ്ചു ലക്ഷം സര്‍വ്വീസ് കണക്ഷനുകള്‍ പുതിയതായി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Add comment


Security code
Refresh

Banner

Career Development Programs


Date: 26-09-2010
Topic: Pilferage of electricity- Legal & Technical aspects
Venue: Kalpetta , Wayanad
Faculty: Mr Madhu, EE, KSEB

Date: 03-10-2010
Topic: Enhancing managerial effectiveness
Venue: Malappuram
Faculty: Mrs Lizbeth Bose, Associate Professor, FIMS, Calicut & Mr Bose Jacob EE, KSEB

Follow us on Twitter

Reference Book

 

Reference Book on Power Vol-I

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only    ...

 

Reference Book on Power Vol-II

Civil Engineering & General-- D' 1/4 Size Hard bound-- 1144 Pages-- Just Rs.700/- only...

Registered Users

Total Members : 5704
Latest Member : cadsnegi
Today : 0 Registers
This Week : 10 Registers
This Month : 4 Registers

Visitor Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday498
mod_vvisit_counterYesterday3172
mod_vvisit_counterThis week498
mod_vvisit_counterLast week16079
mod_vvisit_counterThis month8075
mod_vvisit_counterLast month69375
mod_vvisit_counterAll Days3184615

Visitors Online Now : 36
Your IP: 38.107.191.118
,
Today: Sep 04, 2010