KSEBOA - KSEB Officers' Association

Friday
Sep 03rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേന്ദ്രവിഹിതവും നീരൊഴുക്കും കുറഞ്ഞു - വൈദ്യുതി നിയന്ത്രണം വന്നേക്കും

കേന്ദ്രവിഹിതവും നീരൊഴുക്കും കുറഞ്ഞു - വൈദ്യുതി നിയന്ത്രണം വന്നേക്കും

Hits smaller text tool iconmedium text tool iconlarger text tool icon

Monsoonകേന്ദ്രവിഹിതവും നീരൊഴുക്കും കുറഞ്ഞതിനെത്തുടര്‍ന്ന് സംസ്ഥാനം കടുത്ത വൈദ്യുതിപ്രതിസന്ധിയില്‍. വൈദ്യുതിബോര്‍ഡിന്റെ ആസൂത്രണങ്ങള്‍ പാളുന്ന സാഹചര്യത്തില്‍ വൈദ്യുതിനിയന്ത്രണം വേണ്ടിവരുമെന്ന് സൂചന. ആഗസ്ത് 29ന് രാവിലെവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ ജലസംഭരണികളില്‍ 2450 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളംമാത്രമാണുള്ളത്. ഈ മാസം 1200 ദശലക്ഷം യൂണിറ്റിനുളള നീരൊഴുക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടിയത് 715 ദശലക്ഷം യൂണിറ്റിനുള്ള വെള്ളംമാത്രം.

800 ദശലക്ഷം യൂണിറ്റ് പ്രതീക്ഷിച്ച ജൂണില്‍ കിട്ടിയത് 300 ദശലക്ഷവും. ജൂലൈയില്‍ മെച്ചപ്പെട്ട മഴ ലഭിച്ചതാണ് പ്രതിസന്ധി അല്‍പ്പം അകറ്റിയത്. ജൂണില്‍ കാലവര്‍ഷം ആരംഭിച്ചശേഷം 3070 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമേ ഡാമുകളില്‍ എത്തിയിട്ടുള്ളൂ. ഇടുക്കിയില്‍ സംഭരണശേഷിയുടെ 46 ശതമാനം വെള്ളംമാത്രമാണുള്ളത്. ഇതുപയോഗിച്ച് 1028 ദശലക്ഷം യൂണിറ്റാണ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുക. കരുതല്‍ശേഖരമായി കരുതേണ്ട ആ വെള്ളം പ്രതിസന്ധി രൂക്ഷമായതിനാല്‍ വൈദ്യുതി ഉല്‍പ്പാദനത്തിനായി വിനിയോഗിക്കുന്നു. ഇത് തുടര്‍ന്നാല്‍ വേനല്‍ക്കാലത്തേക്കുള്ള ആസൂത്രണം അവതാളത്തിലാകും.

തുലാവര്‍ഷവും ചതിച്ചാല്‍ കേരളം ഇരുട്ടിലാകുമെന്നതാണ് അവസ്ഥ. ഉപഭോഗം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടിയാണ് സംസ്ഥാനത്ത് പ്രതിസന്ധി ഒഴിവാക്കിയിരുന്നത്. എന്നാല്‍, കേന്ദ്രവിഹിതം കുത്തനെ കുറയുന്നത് കേരളത്തിന് അപ്രതീക്ഷിത പ്രഹരമായി. അ അലോക്കേറ്റഡ് വിഹിതം പൂര്‍ണമായി നിലച്ചു. അലോക്കേറ്റഡ് വിഹിതത്തിലും വന്‍ കുറവാണുള്ളത്. 21 ദശലക്ഷം യൂണിറ്റുവരെ സ്ഥിരമായി കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നത് 15 ദശലക്ഷം യൂണിറ്റുമാത്രം.  കല്‍ക്കരിക്ഷാമമാണ് കേന്ദ്രനിലയങ്ങളില്‍നിന്നുള്ള വെട്ടിക്കുറവിനു കാരണമായി പറയുന്നത്. ഇതിനിടെ പോണ്ടിച്ചേരിക്ക് നല്‍കാനായി കേരളത്തിന്റെ 25 മെഗാവാട്ട് വെട്ടിക്കറുച്ചത് മറ്റൊരു തിരിച്ചടിയായി.

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. മഴ നിലച്ചതോടെ, ഫാനുകളുടെയും എയര്‍ കണ്ടീഷനറുകളുടെയും ഉപയോഗം വര്‍ധിച്ചു. 45 മുതല്‍ 46 ദശലക്ഷം യൂണിറ്റുവരെയായി പ്രതിദിന ഉപയോഗം ഉയര്‍ന്നു.  ഓണനാളുകളില്‍ 48 ദശലക്ഷം യൂണിറ്റുവരെ എത്തുമെന്നാണ് കരുതുന്നത്. പുറമെനിന്ന് വൈദ്യുതി വാങ്ങിയാണ് ഇപ്പോള്‍ പ്രതിസന്ധി അകറ്റുന്നത്. യൂണിറ്റിന് 13 രൂപവരെയായി ഇതിന്റെ നിരക്ക് ഉയര്‍ന്നത് വൈദ്യുതിബോര്‍ഡിനെ സാമ്പത്തികപ്രതിസന്ധിയിലാക്കുന്നു. ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചെങ്കിലും സംസ്ഥാനത്തെ താപനിലയങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കുന്നുണ്ടെന്ന് വൈദ്യുതിമന്ത്രി എ കെ ബാലന്‍ പറഞ്ഞു.

 

Add comment


Security code
Refresh

Related Articles

Banner

Career Development Programs


Date: 26-09-2010
Topic: Pilferage of electricity- Legal & Technical aspects
Venue: Kalpetta , Wayanad
Faculty: Mr Madhu, EE, KSEB

Date: 03-10-2010
Topic: Enhancing managerial effectiveness
Venue: Malappuram
Faculty: Mrs Lizbeth Bose, Associate Professor, FIMS, Calicut & Mr Bose Jacob EE, KSEB

Follow us on Twitter

Reference Book

 

Reference Book on Power Vol-I

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only    ...

 

Reference Book on Power Vol-II

Civil Engineering & General-- D' 1/4 Size Hard bound-- 1144 Pages-- Just Rs.700/- only...

Registered Users

Total Members : 5704
Latest Member : cadsnegi
Today : 0 Registers
This Week : 10 Registers
This Month : 4 Registers

Visitor Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday389
mod_vvisit_counterYesterday3172
mod_vvisit_counterThis week14571
mod_vvisit_counterLast week14732
mod_vvisit_counterThis month7966
mod_vvisit_counterLast month69375
mod_vvisit_counterAll Days3184506

Visitors Online Now : 43
Your IP: 38.107.191.118
,
Today: Sep 04, 2010