KSEBOA - KSEB Officers' Association

Friday
Sep 03rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വൈദ്യുതിക്ക്‌ വാണിജ്യനിരക്ക്‌ നല്‍കേണ്ടതില്ല - ഹൈക്കോടതി

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വൈദ്യുതിക്ക്‌ വാണിജ്യനിരക്ക്‌ നല്‍കേണ്ടതില്ല - ഹൈക്കോടതി

Hits smaller text tool iconmedium text tool iconlarger text tool icon
Kerala High Courtസിബിഎസ്‌ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്‌ വൈദ്യുതിക്ക്‌ വാണിജ്യനിരക്ക്‌ ഏര്‍പ്പെടുത്തിയ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ 2007 ഡിസംബറിലെ ഉത്തരവ്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ റദ്ദാക്കി. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളെ വാണിജ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ നടപടി നിയമവിരുദ്ധമാണെന്ന്‌ കണ്ടെത്തിയാണ്‌ ജസ്റ്റിസ്‌ പി.ആര്‍. രാമന്‍, ജസ്റ്റിസ്‌ പി. ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ്‌. സ്വാശ്രയ സ്ഥാപനങ്ങളില്‍ നിന്ന്‌ പഴയ നിരക്ക്‌ തന്നെ ഈടാക്കാനാണ്‌ കോടതിയുടെ നിര്‍ദ്ദേശം.

സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വൈദ്യുതി, എയര്‍ കണ്ടീഷനിങ്‌ ഉള്‍പ്പെടെ ആഡംബരത്തിനും മറ്റ്‌ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു എന്ന വാദമുന്നയിക്കുന്നുണ്ടെങ്കിലും ഇതേപ്പറ്റി പഠനം നടത്തി ഇക്കാര്യം സ്ഥാപിക്കാനുള്ള രേഖകളൊന്നും ഹാജരാക്കാന്‍ വൈദ്യുതി ബോര്‍ഡിനും കമ്മീഷനും സാധിച്ചിട്ടില്ലെ ന്ന്‌ കോടതി വിലയിരുത്തി. 2001ലെ താരിഫ്‌ ഉത്തരവ്‌ പ്രകാരം സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം എല്‍ടി ആറ്‌ എ എന്ന വിഭാഗത്തിലായിരുന്നു. 2007ല്‍ ഇറക്കിയ പുതുക്കിയ താരിഫ്‌ പ്രകാരം ഇതില്‍ സ്വാശ്രയസ്ഥാപനങ്ങളെ മാത്രം എല്‍ടി ഏഴ്‌ എ എന്ന വാണിജ്യവിഭാഗത്തിലുള്‍പ്പെടുത്തുകയായിരുന്നു. സര്‍ക്കാര്‍, എയ്‌ഡഡ്‌ വിദ്യാഭ്യാസസ്ഥാപനങ്ങളെ പഴയനിരക്കില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്‌തു.

ഇതോടെ, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകളും ഐടിസികളും സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളും സംസ്ഥാന സിലബസിലുള്ള അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളും എല്ലാം വാണിജ്യ വിഭാഗത്തിലായി. എല്ലാ സ്ഥാപനങ്ങളിലും വൈദ്യുതി ഉഫയോഗിക്കുന്നത്‌ വിദ്യാഭ്യാസ ആവശ്യത്തിനാണ്‌ എന്നിരിക്കെ ഇത്തരമൊരു വേര്‍തിരിവ്‌ വൈദ്യുതി നിയമത്തിന്റെയും ചട്ടത്തിന്റെയും ലംഘനമാണെന്നാണ്‌ ഹര്‍ജിക്കാര്‍ വാദിച്ചത്‌. ഈ വാദം കോടതി ശരിവച്ചു. താരിഫ്‌ നിര്‍ണയത്തില്‍ വൈദ്യുതി നിയമത്തിലെ 62 (3) വകുപ്പ്‌ അനുശാസിക്കുംവിധമല്ല കമ്മീഷന്റെ നടപടിയെന്നാണ്‌ ഉത്തരവില്‍ പറയുന്നത്‌. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വാണിജ്യവിഭാഗത്തില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം വരുംവരെ എല്‍ടി ആറ്‌ വിഭാഗത്തിലെ നിരക്കനുസരിച്ച്‌ കുടിശ്ശിക ഉള്‍പ്പെടെയുള്ള വൈദ്യുതി ചാര്‍ജ്‌ അടയ്‌ക്കാനാണ്‌ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌.

സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളെ സമുദ്രോത്‌പന്ന സംസ്‌കരണ കേന്ദ്രം, പാല്‍ ശീതീകരണശാല, കോള്‍ സെന്റര്‍ എന്നിവയോടൊപ്പം വാണിജ്യ വിഭാഗത്തിലാണ്‌ ഉള്‍പ്പെടുത്തിയിരുന്നത്‌. ഇതിനെ ചോദ്യംചെയ്‌ത്‌ മൂക്കന്നൂര്‍ ബാലനഗര്‍ ഐടിസി ഡയറക്ടര്‍ ബ്രദര്‍ ജോസഫ്‌ ആന്റണിയുടേത്‌ ഉള്‍പ്പെടെ അറുപതോളം അപ്പീലുകള്‍ തീര്‍പ്പാക്കിക്കൊണ്ടാണ്‌ ഇപ്പോഴത്തെ ഉത്തരവ്‌. ഇതുസംബന്ധിച്ച ഹര്‍ജി നേരത്തെ സിംഗിള്‍ബെഞ്ച്‌ തള്ളിയതിനെ ചോദ്യം ചെയ്യുന്നവയാണ്‌ അപ്പീലുകള്‍.

സ്വാശ്രയ കോളേജുകള്‍ക്ക്‌ വാങ്ങാവുന്ന ഫീസ്‌ നിശ്ചയിക്കാന്‍ ഫീസ്‌ നിര്‍ണയസമിതിയും മറ്റും ഉണ്ടെന്നും അതിനാല്‍ ലാഭമുണ്ടാക്കാനുദ്ദേശിച്ച്‌ കച്ചവട താല്‌പര്യത്തോടെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന വാദം നിലനില്‍ക്കില്ലെന്നായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാദം.
 

Add comment


Security code
Refresh

Related Articles

Banner

Career Development Programs


Date: 26-09-2010
Topic: Pilferage of electricity- Legal & Technical aspects
Venue: Kalpetta , Wayanad
Faculty: Mr Madhu, EE, KSEB

Date: 03-10-2010
Topic: Enhancing managerial effectiveness
Venue: Malappuram
Faculty: Mrs Lizbeth Bose, Associate Professor, FIMS, Calicut & Mr Bose Jacob EE, KSEB

Follow us on Twitter

Reference Book

 

Reference Book on Power Vol-I

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only    ...

 

Reference Book on Power Vol-II

Civil Engineering & General-- D' 1/4 Size Hard bound-- 1144 Pages-- Just Rs.700/- only...

Registered Users

Total Members : 5704
Latest Member : cadsnegi
Today : 0 Registers
This Week : 10 Registers
This Month : 4 Registers

Visitor Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday414
mod_vvisit_counterYesterday3172
mod_vvisit_counterThis week14596
mod_vvisit_counterLast week14732
mod_vvisit_counterThis month7991
mod_vvisit_counterLast month69375
mod_vvisit_counterAll Days3184531

Visitors Online Now : 38
Your IP: 38.107.191.118
,
Today: Sep 04, 2010