അധിക വൈദ്യുതിക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് ഒഴിവാക്കുമെന്ന് വൈദ്യുതി ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും പ്രഖ്യാപനത്തിന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കി. കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണവും പിന്‍വലിച്ചിട്ടുണ്ട്. മെയ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.വിവിധയിനം ഉപഭോക്താക്കള്‍ക്ക് 20 ശതമാനം വൈദ്യുതി നിയന്ത്രണമാണ് നിലവിലുണ്ടായിരുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റിന്‍മേല്‍ കൂടുതലുള്ള ഉപഭോഗത്തിന് കൂടിയനിരക്ക് ഏര്‍പ്പെടുത്തിവന്നിരുന്നു. ഇത്തരം എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വൈകീട്ട് ആറുമണിമുതല്‍ 10 മണിവരെയുള്ള പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപഭോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി എല്ലാ ഉപഭോക്താക്കളും സഹകരിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അഭ്യര്‍ഥിച്ചു.
അധികവൈദ്യുതിക്ക് അധികവില ഈടാക്കുന്നത് ഒഴിവാക്കാന്‍ ഏപ്രില്‍ 25നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് വൈകുന്നേരങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോഡ്‌ഷെഡ്‌ഡിങ് പിന്‍വലിക്കാന്‍ ഏപ്രില്‍ 18ന് തീരുമാനമായിരുന്നു.



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio














