KSEBOA - KSEB Officers' Association

Friday
Sep 03rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ 170 കോടിയുടെ വൈദ്യുതി പദ്ധതികള്‍ കമീഷന്‍ചെയ്യും

170 കോടിയുടെ വൈദ്യുതി പദ്ധതികള്‍ കമീഷന്‍ചെയ്യും

Hits smaller text tool iconmedium text tool iconlarger text tool icon

AK Balanഎല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വൈദ്യുതിപട്ടികവിഭാഗ ക്ഷേമവകുപ്പിലെ വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം 30 മുതല്‍ നടക്കുമെന്ന് മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈദ്യുതി മേഖലയില്‍ 170 കോടിയോളം രൂപയുടെ പദ്ധതികളാണ് കമീഷന്‍ചെയ്യുന്നത്. 60 കോടിയുടെ പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനവും നടക്കും. ദശലക്ഷം സിഎഫ്എല്‍ ക്യാമ്പയിനിന്റെ’ഭാഗമായ സിഎഫ്എല്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന് വൈകിട്ട് നാലിന് സെക്രട്ടറിയറ്റ് വാര്‍ഡില്‍ മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും.

എല്ലാ വീട്ടിലും സിഎഫ്എല്‍ എത്തിക്കുന്നതിന്റെ തുടക്കമായാണ് 10 ലക്ഷം സിഎഫ്എല്‍ വിതരണംചെയ്യുന്നത്. കെഎസ്ഇബി വാങ്ങി നല്‍കുന്ന സിഎഫ്എല്‍ സമ്പൂര്‍ണ ഊര്‍ജ സുരക്ഷാമിഷന്‍ മുഖാന്തരമാണ് വിതരണം ചെയ്യുന്നത്. പട്ടികവിഭാഗ ഉപയോക്താക്കള്‍ക്കും മിഷന്‍ പ്രവര്‍ത്തനം നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ ബിപിഎല്‍ ഉപയോക്താക്കള്‍ക്കുമാണ് പ്രവര്‍ത്തിക്കുന്ന ഒരു ബള്‍ബിനു പകരം സിഎഫ്എല്‍ നല്‍കുക. എപിഎല്‍ അടക്കം എല്ലാ ഉപയോക്താക്കള്‍ക്കും 15 രൂപ വിലയ്ക്ക് നാല് സിഎഫ്എല്‍ നല്‍കാനുള്ള 100 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കും. ഇതിന് 20 കോടി രൂപ ബജറ്റിലുണ്ട്. ബാക്കി തുക കെഎസ്ഇബി കണ്ടെത്തും.

മെയ് 30 മുതല്‍ ജൂ 21 വരെയാണ് ജില്ലകളില്‍ ഉദ്ഘാടനപരിപാടികള്‍. 12 സബ്സ്റേഷന്റെ ഉദ്ഘാടനം അനുബന്ധമായി നടക്കും. ഈ വര്‍ഷം പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന 70 സബ്സ്റേഷനില്‍ എട്ടെണ്ണത്തിന്റെ തറക്കല്ലിടല്‍ ജൂ ഇരുപത്തൊന്നിനകം നടക്കും. തൊടുപുഴയില്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍, പത്തനംതിട്ട, പാല, കോതമംഗലം, പോത്തന്‍കോട് എന്നിവിടങ്ങളില്‍ ട്രാന്‍സ്മിഷന്‍ ഡിവിഷനുകള്‍ എന്നിങ്ങനെ പ്രസരണ മേഖലയില്‍ അഞ്ച് ഓഫീസ് തുടങ്ങും. വൈദ്യുതിമേഖലയില്‍ റെക്കോഡ് പുരോഗതിയാണ് കൈവരിച്ചത്.

മൂന്നുവര്‍ഷംകൊണ്ട് 14.5 ലക്ഷം പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കി. ഏഴു നിയമസഭാ മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ച ആദ്യജില്ലയായി പാലക്കാട് ഈ വര്‍ഷം മാറും. കാറ്റാടി നിലയങ്ങളില്‍നിന്ന് 33 മെഗാവാട്ട് അടക്കം ആകെ 80 മെഗാവാട്ട് വൈദ്യുതി പുതുതായി ഉല്‍പ്പാദിപ്പിച്ചു. ഒറീസയിലെ ബൈതരണി കല്‍ക്കരിപ്പാടത്ത് ഒറീസ, ഗുജറാത്ത് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ഖനന കമ്പനി ആരംഭിച്ചു. സംസ്ഥാനത്തിന് 1000 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ ഈ പദ്ധതി വഴി സാധിക്കും. കൂടാതെ 2400 മെഗാവാട്ടിന്റെ മെഗാതാപവൈദ്യുതിനിലയം കാസര്‍കോട്ട് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു.

നിലമ്പൂര്‍ പട്ടികവര്‍ഗ എംആര്‍എസ്, മൂന്ന് പ്രീമെട്രിക് ഹോസ്റല്‍, വെള്ളായണിയിലെ സ്പോര്‍ട്സ് കോംപ്ളക്സിന്റെ തറക്കല്ലിടല്‍ തുടങ്ങിയവ നടത്തും. പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂമി, വീട്, വെള്ളം, വൈദ്യുതി മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കും. കടാശ്വാസമടക്കം ഒട്ടേറെ ക്ഷേമപദ്ധതികള്‍ക്ക് ഈ വര്‍ഷം തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Add comment


Security code
Refresh

Related Articles

Banner

Career Development Programs


Date: 26-09-2010
Topic: Pilferage of electricity- Legal & Technical aspects
Venue: Kalpetta , Wayanad
Faculty: Mr Madhu, EE, KSEB

Date: 03-10-2010
Topic: Enhancing managerial effectiveness
Venue: Malappuram
Faculty: Mrs Lizbeth Bose, Associate Professor, FIMS, Calicut & Mr Bose Jacob EE, KSEB

Follow us on Twitter

Reference Book

 

Reference Book on Power Vol-I

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only    ...

 

Reference Book on Power Vol-II

Civil Engineering & General-- D' 1/4 Size Hard bound-- 1144 Pages-- Just Rs.700/- only...

Registered Users

Total Members : 5704
Latest Member : cadsnegi
Today : 0 Registers
This Week : 10 Registers
This Month : 4 Registers

Visitor Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday446
mod_vvisit_counterYesterday3172
mod_vvisit_counterThis week14628
mod_vvisit_counterLast week14732
mod_vvisit_counterThis month8023
mod_vvisit_counterLast month69375
mod_vvisit_counterAll Days3184563

Visitors Online Now : 42
Your IP: 38.107.191.118
,
Today: Sep 04, 2010