
സന്ധ്യയില്‍ ഇരുള്‍ പടര്‍ന്നു. നിശാമുഖം കുളിരണിഞ്ഞു. തെരുവു വിളക്കിന്റെ വെളിച്ചത്തില്‍ കോണ്‍ക്രീറ്റു പാത ചത്തു കിടന്നു.
ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് റോഡ്.ശീമ പ്രതാപത്തിന്റെ പ്രേതം
റോബര്‍ട്ട്സണ്‍ സായിപ്പും ആല്‍ബര്‍ട്ട് സായിപ്പും വിരാടിയ വഴിത്താര. അന്നിവിടെ ഒരു ബോര്‍ഡ് ഉണ്ടായിരുന്നു.
ഇന്ത്യക്കാരനും, പട്ടിക്കും പ്രവേശനമില്ല.
മഞ്ഞ നിറത്തില്‍ കറുത്ത വലിയ അക്ഷരമുള്ള ബോര്‍ഡ്.
കിനിഞ്ഞിറങ്ങുന്ന കുളിര് നടത്തത്തിന് വേഗത കൂട്ടി.
ഒന്നു പതുക്കെ......കിതച്ചു കൊണ്ടുള്ള ലീലയുടെ അപേക്ഷ.
മേദസ്സൂറിയ മേനി അവള്‍ക്കിന്നൊരു ഭാരമാണ്.



നര്‍മ്മം

റബ്ബറൈസ് ചെയ്ത രാജപാത മകരമഞ്ഞില്‍ മയങ്ങിക്കിടന്നു. അനന്തമായി കിടക്കുന്ന റോഡിന്റെ അതിര്‍രേഖയിലേയ്ക്ക് വെറുതെ അയാള്‍ നോക്കിയിരുന്നു.
തന്റെ ജീവിതം പോലെ - എങ്ങും കൂട്ടിമുട്ടാതെ നീണ്ടുനീണ്ടുപോകുന്ന കാവല്‍ രേഖ.
മറ്റാര്‍ക്കോ വേണ്ടി കാവലിരിക്കാന്‍ വിധിക്കപ്പെട്ടവന്‍.
യാമ നിശബ്ദതയെ അലോസരപ്പെടുത്തി ഒരു ചാങ്കര്‍ ...















