KSEBOA - KSEB Officers' Association

Sunday
Mar 14th
Text size
  • Increase font size
  • Default font size
  • Decrease font size
Home നര്‍മ്മം അനന്തതയിലേയ്ക്ക്.. - ആര്‍ . സുകു

അനന്തതയിലേയ്ക്ക്.. - ആര്‍ . സുകു

smaller text tool iconmedium text tool iconlarger text tool icon

പൊരിവെയിലത്ത് ഡി.പി. സ്ട്രക്ചറിന്റെ മുകളിലിരുന്ന് എ.ബി സ്വിച്ചിന്റെ മെയിന്റനന്‍സ് ജോലി അല്‍പം ബുദ്ധിമുട്ടുതന്നെയാണ്. അതും ഒറ്റക്ക്..... തന്നെക്കൊണ്ട് ഒറ്റക്ക് ചെയ്യാന്‍ കഴിയില്ലെന്ന് “സബ്ബ*”നോടു പറഞ്ഞതാണ്. ‘ഒന്നു ഉരുണ്ടു വീണാല്‍ എടുത്തുകൊണ്ടു പോകാനെങ്കിലും ആരെങ്കിലും വേണ്ടേ സാറേ!...” എന്നു ചോദിച്ചപ്പോള്‍ “തനിക്കൊന്നും പറ്റില്ലേടോ... കൂടാത്തതിന് ഞാന്‍ പെര്‍മിറ്റ് എടുത്തു തരുന്നില്ലേ” സ്ഥിരം മറുപടിയും വന്നു. ജീവനക്കാരുടെ കുറവു മൂലം ജനം ബുദ്ധിമുട്ടരുതല്ലോ എന്നു കരുതി തര്‍ക്കിച്ചു നിന്നില്ല. അല്ലെങ്കില്‍ത്തന്നെ തര്‍ക്കിച്ചിട്ടെന്തു കാര്യം? അയാളും കഴുത ചുമക്കുന്നതുപോലെ പണിയെടുക്കുകയല്ലേ! മൂന്നു സബ് എഞ്ചിനീയര്‍മാര്‍ വേണ്ടിടത്ത് അയാള്‍ മാത്രമേയുള്ളു. കൂടാതെ അസിസ്റന്റ് എഞ്ചിനീയറുടെ ചാര്‍ജും! താന്‍ മാത്രമേ എന്തെങ്കിലും പറയുന്നുള്ളു എന്നാണദ്ദേഹത്തിന്റെ ആക്ഷേപം. അതു ശരിയുമാണ്. മുമ്പ് പലരും പ്രതികരിയ്ക്കുമായിരുന്നു.

അവരെല്ലാം ഇപ്പോള്‍ ഈ വ്യവസ്ഥിതിയുമായ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഒപ്പം ഇദ്ദേഹത്തോടു പറഞ്ഞിട്ട് കാര്യമില്ലെന്നതു കൊണ്ടുമാവാം..... എനിക്കെങ്ങനെ നിശബ്ദനാവാന്‍ കഴിയും..... താഴെത്തട്ടിലെ ജീവനക്കാരന്റെ ദുരിതം കാണാന്‍ ആരാണുള്ളത്? തന്റെ ചോദ്യങ്ങള്‍ ബുദ്ധിമുട്ടിക്കുന്നു എന്നതിനാല്‍ പിരിവിനുപോലും ആരും തന്റെയടുക്കല്‍ ഇപ്പോള്‍ വരുന്നില്ല. അല്ലെങ്കില്‍ അവരോടെങ്കിലും പ്രതിഷേധിയ്ക്കാമായിരുന്നു. ചിലപ്പോള്‍ ആലോചിയ്ക്കാറുണ്ട്.... പ്രതികരിയ്ക്കാന്‍ ശേഷിയില്ലാത്ത സമൂഹത്തെ വാര്‍ത്തെടുക്കുന്ന ചുറ്റുപാടില്‍ താനൊറ്റയ്ക്ക് എന്തു ചെയ്യാന്‍? പ്രതിഷേധം സ്വയം വളര്‍ന്നുവരുമോ? തന്നെപ്പോലെ ഒറ്റപ്പെട്ട പ്രതിഷേധത്തെയെങ്കിലും ശ്രദ്ധിച്ചിരുന്നുവെങ്കില്‍!!

ഡി.പി.യുടെ അടുത്തെത്തിയപ്പോള്‍ കുറെ കുട്ടികള്‍ ചുറ്റിനും കൂടി. “അങ്കിളേ! ഒന്നു വേഗം ശരിയാക്കണേ” ടി.വി.യില്‍ ക്രിക്കറ്റു കളിയുടെ സമയമാണ്. തിരക്കുകൂട്ടുന്ന കുട്ടികളോട് തലയാട്ടിക്കൊണ്ട് പോസ്റിലേയ്ക്ക് കയറി. എന്നിട്ട് കാലിരുവശവുമായിട്ടിരുന്നു. എ.ബി സ്വിച്ചിന്റെ ഒരു ബെല്‍റ്റു മാത്രം ശരിയാക്കാനായിട്ടാണ് കയറിയത്. എന്നാല്‍ നടുക്കുള്ള ബെല്‍റ്റും ഇളകിക്കിടക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ അതും പോകും. എന്തായാലും അതും കൂടി ശരിയാക്കിയിട്ടേ ഇറങ്ങുന്നുള്ളു “അങ്കിളെ, ഒന്നുവേഗം ശരിയാക്കണേ, പാക്കിസ്ഥാനാണ് ബാറ്റു ചെയ്യുന്നത്” കുട്ടികള്‍ തിരക്കു കൂട്ടുന്നു. “ശരി മക്കളെ.... ഇതു കഴിഞ്ഞെനിയ്ക്കും വേറെ പണിയില്ലേ.....”.

ദൈവമേ രക്ഷിക്കണേ.... ആപത്തൊന്നും വരുത്തല്ലേ എന്ന പ്രാര്‍ത്ഥനയോടെയാണ് പ്രഭാതത്തെ വരവേറ്റത്. ശാരീരികാസ്വാസ്ഥ്യം മൂലം അല്‍പം മയങ്ങിപ്പോയി എന്നതിനാല്‍ പ്രാഥമിക കര്‍മങ്ങള്‍ വേഗം നിര്‍വഹിച്ചു. ഓഫീസിലേയ്ക്ക് പുറപ്പെടാന്‍ സൈക്കിള്‍ ഇറക്കി വച്ചപ്പോള്‍ നിക്കര്‍ മാത്രം ധരിച്ച് രാവിലെ തന്നെ മിഠായിയും ഊറി ചുണ്ടില്‍ നിന്നും താഴോട്ട് വയറിനു മുകളിലൂടെ ഉമിനീരൊലിപ്പിച്ച് തന്റെ പിഞ്ചു മകള്‍ തല ചരിച്ചു പിടിച്ചു കൊഞ്ചിക്കൊണ്ട് പറഞ്ഞു “വൈകിട്ടു വരുമ്പോള്‍ ഒരു ‘കിറ്റ്കാറ്റ്’ വാങ്ങണേ”.... ആ നില്‍പ് കണ്ട് ആദ്യം ചിരിവന്നുവെങ്കിലും അത് ഉള്ളിലൊതുക്കി ഭാര്യയെ വിളിച്ചു ശകാരിച്ചു. രാവിലെ തന്നെ മിഠായി കൊടുത്തു. ‘ഒരുടുപ്പെങ്കിലും ഇടീച്ചു കൂടെ...’ കിറ്റ്കാറ്റ് വാങ്ങാമെന്നേറ്റാണ് പോന്നത്. വീട്ടിലെ ചിന്ത ഇടയ്ക്കിടയ്ക്ക് കയറി വരുന്നു. പൊരിവെയിലത്ത് തലയില്‍ നിന്നും വിയര്‍പ്പ് ശരീരം വഴി കാല്‍പ്പാദം വരെ ഒലിച്ചിറങ്ങി. ഈ പണികഴിഞ്ഞ് നാല് ആര്‍.സി. കൊടുക്കാനുണ്ട്.
ഇന്ന് എന്തായാലും അല്‍പം നേരത്തേ വീട്ടില്‍ പോകണം.

പെട്ടെന്നാണ് കൈകള്‍ തരിച്ചത്. കണ്ണില്‍ മിന്നല്‍പ്പിണര്‍ പോലെ ..... എ.ബി. സ്വിച്ചിന്റെ മുകളില്‍ നിന്നും കാറ്റത്ത് കരിയില പറക്കും പോലെ കറങ്ങി കറങ്ങി താഴേയ്ക്ക് പോകുന്നു..... തൃശൂര്‍ പൂരത്തിന്റെ അവസാനം അമിട്ടു പൊട്ടിത്തെറിക്കും പോലെ തന്റെ തല പൊട്ടിച്ചിതറും പോലെ... തനിക്കെന്തോ സംഭവിച്ചു. തലയ്ക്കു ചുറ്റും ആകെ ഒരു ഇരമ്പല്‍. ചുറ്റും മിന്നല്‍പ്പിണരുകള്‍... കൈകാലുകള്‍ അനങ്ങുന്നുണ്ടോ എന്നു നോക്കി. അവ അവിടെ ഉള്ളതായി പോലും തോന്നുന്നില്ല. ചുറ്റും അവ്യക്തമായ ചില ശബ്ദങ്ങള്‍ കേള്‍ക്കാം. എന്നെ എന്തേ ആരും ആശുപത്രിയിലെത്തിയ്ക്കാത്തത്? അത്രയ്ക്കൊന്നും പറ്റിക്കാണില്ലായിരിക്കും.... ഇല്ല ദൈവം എന്നെ അങ്ങിനെ ശിക്ഷിക്കില്ല.. വലിയ ഒരു കുടുംബത്തിന്റെ താങ്ങും തണലുമല്ലേ ഞാന്‍. എനിക്ക് എന്തെങ്കിലും പറ്റിയാല്‍ എന്റെ കുടുംബം, പ്രായമായ അച്ഛനമ്മമാര്‍-ഇവരനാഥരാകില്ലേ. കരുണാമയനായ ദൈവം അത്ര ക്രൂരത കാണിയ്ക്കില്ല. തല ചരിച്ചുപിടിച്ച് കിറ്റ് കാറ്റിനായി കൊഞ്ചി നിന്ന തന്റെ പിഞ്ചോമന മകള്‍. അവള്‍ മിടുക്കിയാണ്. അവളാണെന്റെ ദൌര്‍ബല്യവും. വേണ്ടിയിരുന്നില്ല..... രാവിലെ തന്നെ ഭാര്യയെ അകാരണമായി വഴക്കു പറഞ്ഞു. അല്ലെങ്കിലും ചില സമയത്ത് താനങ്ങനെയാണ്.... മനസ്സിലൂടെ വിവിധ ചിന്തകള്‍ പാഞ്ഞുകൊണ്ടേയിരുന്നു. പല മുഖങ്ങളും മാഞ്ഞുപോകുന്നു. വല്ലാത്ത മയക്കം വരുന്നു...... മരിക്കാനായിരിക്കുമോ..... ഇല്ല വീഴ്ചയുടെ ആഘാതത്തിലുള്ള മയക്കമായിരിക്കും. തന്റെ മുഖത്തിനു മുന്നില്‍ വിവിധ നിറങ്ങള്‍ പല രൂപത്തില്‍ ശരവേഗത്തില്‍ വലം വയ്ക്കുന്നു. മൂളിക്കൊണ്ട് തലയ്ക്കുചുറ്റും കറങ്ങിയ വര്‍ണ്ണവലയം ഹൂങ്കാരശബ്ദം മുഴക്കി തന്നെയും കൊണ്ട് അതിവേഗത്തില്‍ ചുറ്റുന്നു. ചുഴലിക്കാറ്റില്‍പ്പെട്ട അപ്പൂപ്പന്‍താടിപോലെ ഭാരമില്ലാതെ ഞാന്‍ ചുറ്റിക്കറങ്ങുന്നതു പോലെ..... ചുറ്റിക്കറങ്ങി ആകാശത്തിന്റെ അനന്തതയിലേയ്ക്ക് പോകുന്നതുപോലെ....

അങ്ങ് ദൂരെ.... അനന്തതയിലേയ്ക്ക്.......

 
Follow us on Twitter
Banner
Latest Downloads
Promotion of SE(Ele) to AE(Ele) under Diploma Quota Dated 12-03-2010
PSC advice list for 74 nos AE(Ele) in KSEBoard
Free software for preparation of TA Bills of KSEB Officers
KSEBOA News Magazine February 2010
Guidlines for effecting service connections- BO Dated 24-02-2010
KSEBOA News Magazine January 2010
KSEBOA News Magazine December 2009
Free Software for preparation of Income Tax statement, ITR for 2009-10 for senior citizens
THE FOLLOWING TRAN. AND POSTINGS OF AEE(E) DTD.31.12.09
CORR. IN THE PRO. AND POST. OF AE(E) TO AEE(E) DTD.31.12.09
PRO. AND POST. OF AEE(E) TO EE(E) AND TRA.EE(E) DTD.30.12.09
Pro. and Posting. of EE(E) to DYCE(E) dtd.11.12.2009
TRANSFER AND POSTINGS OF AEE(E) ORDER DTD.08.12.2009
KSEB Promotions of AE(Ele) to AEE(Ele) Degree Quota dated 08-12-2009
KSEB Promotions of AE(Ele) to AEE(Ele) Diploma Quota dated 08-12-2009
Latest News
Popular Downloads
Study report on LT Billing computerisation in KSEB 4775
Power Quiz Sample Questions 4168
Free Software for preparation of Income Tax statement, Form-16, ITR-1, ITR-2 for 2009-10 3288
Free Software for preparation of Income Tax statement for 2008-09 2510
KSEB General Transfer - Application format for officers 1704
Study report on Power sector private participation in Kerala 1694
Free Software for preparation of MASA 1348
Free Software for preparation of work bills 1169
Free Software for Preparation of Estimates using Open office 1095
KSEB Transfer Scheme - Kerala Gazette Notification No-2090 Dated 25-09-2008 1027
Free Software for 11KV Voltage regulation calculation and preparation of VR chart 974
CUG Mobile Telephone Numbers of KSEB Offices/ Officers 973
Traiff for retail supply by KSEB wef 01-12-2007 645
PSC Rank List of AE(Ele) including addentum dated 07-07-2009 632
Service Connection Procedure in KSEB 539
Popular News
Malayalam News
Breaking News
Videos

Reference Book

 

Reference Book on Power Vol-I

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only    ...

 

Reference Book on Power Vol-II

Civil Engineering & General-- D' 1/4 Size Hard bound-- 1144 Pages-- Just Rs.700/- only...
CAREER DEVELOPMENT PROGRAMMES

1. Interpersonal relationship and stress management at Kannur on 20-3-2010 at 10 AM- Faculty Dr Chandraprasad Sridhar, Professor (Rtd), IMG Kerala.
2. One day session on Intellectual openness at Palakkad on 18-04-2010 at 10 AM Faculty Dr Raman Nair, Director, SCMS, Cochin
3. SCADA for Power Utilities at Ernakulam on 27-04-2010 at 11 AM Faculty M Narendran GE Energy, Bangalore
4. For new PSC recruitees Classes on departmental test at Kannur, Kozhikode, Malappuram, Thrissur, Ernakulam, Idukki and Moozhiyar in the month of May and June 2010. Register your name with District Secretary.

Registered Users

Total Members : 4920
Latest Member : rekha_sunil
Today : 0 Registers
This Week : 20 Registers
This Month : 44 Registers

Visitor Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday240
mod_vvisit_counterYesterday3027
mod_vvisit_counterThis week3267
mod_vvisit_counterLast week15307
mod_vvisit_counterThis month29734
mod_vvisit_counterLast month58847
mod_vvisit_counterAll Days2434405

Visitors Online Now : 23
Your IP: 38.107.191.111
,
Today: Mar 14, 2010