കാറ്റഗറി സംഘടനകളുടെ വിളനിലമായിരുന്നു ഒരുകാലത്ത് വൈദ്യുതി ബോര്‍ഡ്. കൂട്ടുകൂടലും കാപ്പികുടിയും വെള്ളംകുടിയും തന്നെ പ്രധാനപ്രവര്‍ത്തനം. സ്വാഭാവികമായും കാലക്രമേണ ഈ സംഘടനകളെല്ലാം ശോഷിക്കുവാന്‍ തുടങ്ങി. ചിലതെല്ലാം ശോഷിച്ച് ഇല്ലാതായി. അതിലെ ഒരു വലിയ സംഘടന ശോഷിച്ച് ഇല്ലാതായില്ലെങ്കിലും വല്ലാതങ്ങ് മെലിഞ്ഞ് പോയി. പഴയ ആള്‍ക്കാര്‍ ഇപ്പോള്‍ കണ്ടാല്‍ തന്നെ തിരിച്ചറിയില്ല. പല സ്ഥലങ്ങളിലും കാണാന്‍ തന്നെയില്ല.
പ്രതാപം നഷ്ടപ്പെട്ടാലും ചില കരപ്രമാണിമാര്‍ കല്യാണസ്ഥലത്തും അടിയന്തിരസ്ഥലങ്ങളിലും പഴയ വേഷഭൂഷാദികള്‍ അണിഞ്ഞ് തല ഉയര്‍ത്തിപ്പിടിച്ച് ഗമയിലാണ് ചെല്ലുക. ഞാന്‍ പ്രതാപിയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ശ്രമം. മറ്റുള്ളവര്‍ ഇതുകണ്ട് പരിഹാസം പൊഴിക്കുന്നതൊന്നും അവര്‍ക്ക് മനസ്സിലാവില്ല.
വല്ലാതങ്ങ് മെലിഞ്ഞുപോയ എഞ്ചിനീയര്‍ സംഘടനയുടെ സ്ഥിതിയും ഇപ്പോള്‍ ഇതുപോലെയാണ്. പണ്ട് ഏത് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാലും വൈദ്യുതിബോര്‍ഡിന്റെ ഉയര്‍ന്ന തസ്തികകളിലും വൈദ്യുതിഭവനിലെ പ്രധാനകസേരകളിലുമെല്ലാം ഇവരുടെ അംഗങ്ങളായിരിക്കും. കാരണം അന്ന് ഉയര്‍ന്ന തസ്തികകളിലുള്ള എല്ലാവരും തന്നെ അവരുടെ ആള്‍ക്കാരായിരുന്നു. കാലംമാറി, ശോഷണം വന്നു, “മെമ്പര്‍മാരില്ല”. അവര്‍ അടിയുറച്ചു വിശ്വസിക്കുന്ന രാഷ്ട്രീയപാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ പോലും കൊള്ളാവുന്ന കൊള്ളാവുന്ന സ്ഥാനങ്ങളിലിരുത്താന്‍ പത്തുപേരെ തികച്ചെടുക്കാനില്ല. ഉള്ളതില്‍ കേമനെന്ന് നടിക്കുന്ന ആള്‍ക്ക് യാത്ര ചെയ്യുന്ന കാറിന്റെ ലോഗ് പോലും മര്യാദയ്ക്കെഴുതാന്‍ അറിയില്ല.
“പണ്ടൊക്കെ ഔദ്യോഗിക മീറ്റിങ്ങുകള്‍ക്കും ഔദ്യോഗികയാത്രയ്ക്കും ട്രെയിനിംഗിനുപോക്കുമൊക്കെ ചാകരക്കാലമായിരുന്നു. മുഴുവന്‍ ഞങ്ങളുടെ ആള്‍ക്കാര്‍. മറ്റുള്ളവരെ പേരിനൊന്ന് എടുക്കാന്‍ പോലുമില്ല. ഔദ്യോഗിക മീറ്റിംഗുകളും ട്രെയിനിംഗുകളും കഴിഞ്ഞാല്‍ അവിടെത്തന്നെ സംഘടനാ മീറ്റിങ്ങും! രണ്ടും തമ്മില്‍ തിരിച്ചറിയാനേ കഴിയില്ല. മൂത്ത് രസം പിടിക്കുമ്പോള്‍ ഒന്നും തിരിച്ചറിയാന്‍ കഴിയില്ല. അവസാനം ഔദ്യോഗിക വാഹനത്തില്‍ വാസസ്ഥലത്ത് കൊണ്ട് തട്ടും.
അക്കാലമൊക്കെ പോയില്ലേ? ഔദ്യോഗിക മീറ്റിംഗിനു പോകാനും ട്രെയിനിങ്ങിനു പോകാനും പത്തുപേര്‍ തികച്ചില്ല.
അപ്പോള്‍ ഔദ്യോഗിക മീറ്റിങ്ങുകളും ട്രെയിനിങ്ങുമെല്ലാം വൈദ്യുതിബോര്‍ഡ് നിര്‍ത്തുകയല്ലേ വേണ്ടത്? അസൂയ കൊണ്ട് പറയുന്നതല്ല, മറ്റുള്ളവരെ ഉള്‍പ്പെടുത്തി ഇതൊക്കെ നടത്തുകയെന്നു വെച്ചാല്‍ ശ്ശി കഷ്ടം തന്നെ..ശിവ! ശിവ...!”



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio













