ഔദ്യാഗിക ആവശ്യത്തിന് ഹസ്തിനപുരിവരെ ഒന്നു പോകേണ്ടിവന്നു ഒരു ക്ളാസ്സ എടുക്കാന്‍ ........ ഒരാഴ്ച മുമ്പേ തയ്യാറെടുപ്പ് തുടങ്ങി............ സോപ്പ് ചീപ്പ് കണ്ണാടി...... തുടങ്ങി ത്രീ ഭാഷാ നിഘണ്ടുവരെ........ ഹിന്ദിയുടെ എ.ബി.സി.ഡി അറിയില്ല......... ആകപ്പാടെ അറിയാവുന്നത് ഇധര്‍, ഉധര്‍, ക്യാ, നഹി......... പിന്നെ അടുത്തകാലത്ത് പഠിച്ച കോന്‍ ബനാഗാ കോര്‍പതി............. എന്നും ............ സര്‍ തീസ് ദിന്‍ കെ അന്തര്‍ ഹിന്ദി പഠോ.............. മുപ്പത് ദിവസത്തിനകം ഹിന്ദി വെള്ളം പോലെ പറയാം............ ഒരു കോപ്പിയെടുക്കട്ടെ ട്രെയിന്‍ ഉള്ളില്‍ ഉണക്കപ്പയ്യന്‍ ............ ഒരു കോപ്പി വാങ്ങി പെട്ടിക്കടിയില്‍ സൂക്ഷിച്ചു.
സ്ഥലം......... ഹസ്തിനപുരം
42 മണിക്കൂര്‍ യാത്രാ............ ലാലുജിയുടെ കൃപ കൊണ്ട് 56 മണിക്കൂര്‍ 40-50 ഡിഗ്രി ചൂട്. സമയം രാത്രി 10 മണി ടിക്കറ്റിന്റെ മറുവശത്ത് എഴുതിയിരിക്കുന്ന സുഖ് യാത്രാ എന്നെ കോക്രി കാട്ടിച്ചിരിച്ചു.
റെയില്‍വേസ്റേഷനില്‍ 2 വഴി ............. ഹിന്ദി 2 ബോര്‍ഡും സൂക്ഷിച്ചു നോക്കി............. ഭാഷാ സഹായി കാണാത്ത അക്ഷരങ്ങള്‍ ഒരു അക്ഷരത്തിന്റെ പുറത്ത് മറ്റൊന്ന് .......... ഒന്നിനോടൊട്ടി മറ്റൊന്ന് പക്ഷേ എല്ലാം മുകളിലൊരു വടിയില്‍പ്പിടിച്ചുതൂങ്ങികിടക്കുന്നു............ കിടക്കട്ടെ.............
തോളില്‍ നല്ലൊരു തല്ലുകിട്ടിയപ്പോള്‍ തിരിഞ്ഞു നിന്നു.
ചായ് പീനെ കേലിയേ ദസ് രൂപായെ ദേദോ ........... റയില്‍വേ പോലീസ്
സര്‍വ്വീസില്‍ പ്രവേശിച്ചപ്പോള്‍ തയ്പ്പിച്ച യൂണീഫോം
കളര്‍ വെളുത്തതോ കാക്കിയോ അല്ല
നെറ്റിയില്‍ നിന്ന് തുടങ്ങുന്ന വര തലക്കുള്ളിലേക്ക് വായ് നിറയെ ചുവന്ന പെയ്ന്റ്.
അരേ മദ്രാസി......... വോ രാസ്താ ഗലത് ഹൈ....... തേരേകോ പകട് കെജയില്‍ മേം കര്‍ ദേംഗേ
അതും മനസ്സിലായില്ല. പക്ഷേ എന്തോകുഴപ്പമുണ്ടെന്ന് പിടികിട്ടി അയാള്‍ ബാഗില്‍ കയറിപ്പിടിച്ചു.
ഒഴിവാക്കണമല്ലോ ............... അയാളെമാത്രമല്ല........... യൂണീഫോമിന്റെ ദുര്‍ഗന്ധത്തെയും പത്തുരൂപ കൊടുത്തു..........
നടന്ന ............ അല്ല ഓടി .......... ഇനി വല്ല ട്രാഫിക് പോലീസും മസാല ദോശവേണമെന്ന് പറഞ്ഞ് രൂപ ചോദിച്ചാലോ
അല്പം ഡി.റ്റി.പി. ജോലി ചെയ്യണം - പ്രസന്റേഷന്‍ തയ്യാറാക്കി വന്നത് ഒന്ന് മാറ്റണം.
ഗസ്റ് ഹൌസില്‍ നിന്നും പുറത്തേയ്ക്കിറങ്ങി............. കമ്പ്യൂട്ടര്‍ സെന്ററില്‍ എത്തി.
അവിടെ മിക്കബോര്‍ഡുകളും ഹിന്ദിയില്‍. അവസാനം ആതിഥേയന്‍ എന്നെ ഒരു സെക്ഷനിലേക്ക് ആനയിച്ചു. ഒരു 25 വയസ്സുകാരി കമ്പ്യൂട്ടറിനു മുമ്പില്‍..............
ഇതെന്നും ടൈപ്പ് ചെയ്യണം.............. സ്പൈഡ് ഷോ ........... മാറ്റം വരുത്താനാണ്............. അറിയാവുന്ന ഭാഷയിലേക്ക് ആദ്യം പറഞ്ഞു. പിന്നീട് വിരലു മടക്കി കാണിച്ചു.
ആര്‍ദര്‍ശന്റെ ന്യൂസ് മാഗസ്സിന്‍ ഫോര്‍ ഹിയറിംഗ് ഇംപയാര്‍ഡ് പോലെ.
എന്നെ സൂക്ഷിച്ചു നോക്കി എന്നിട്ട് ഒരു കള്ള പുഞ്ചിരിയും ................ അഭി ടൈം നഹി........... ശ്യം കോ ആയിയെ...........
ആരായിരിക്കും ഈ ശ്യം
ജല്‍ദി അറിയാവുന്ന ഹിന്ദിയില്‍ ഗമയില്‍ തട്ടി
ജി............ മലയാലിയാ ............. ഞാനും
വീണ്ടും കള്ളപ്പുഞ്ചിരി......... ഇത്തവണ മലയാളത്തില്‍ തന്നെ. കുണ്ടറക്കാരി അമ്മിണിക്കുട്ടി.......... ചാര്‍ സല്‍സെ വര്‍ക്ക് കര്‍ രഹാഹെ
അമ്മിണിക്കുട്ടി ............ ഇതൊന്ന് ടൈപ്പ് ചെയ്യണം......... ഹിന്ദി പഠിക്കാന്‍ ഞാന്‍ പിന്നെ വരാം.......
ജിഹാ......... ആപ്കഹാസെ കാംകര്‍ രഹാഹെ
ഓ........ഹിന്ദി അറിയില്ലല്ലോ സിദാ ലഘ്കാ.
......................
ഇലക്ട്രിസിറ്റി ബോര്‍ഡില്‍
ഓ........... ഇബിയില്‍.......... നിങ്ങള്‍ കമ്പനിയാകുന്നോ
അമ്മിണിക്കുട്ടി എനിക്ക് കമ്പനി കൂടാന്‍ സമയമില്ല.
രണ്ടേ രണ്ടു ദിവസം ................ മാത്രമെ ഇവിടെ കാണുകയുള്ളു. മനസ്സില്‍ പറഞ്ഞു അത് പരിഭാഷപ്പെടുത്താന്‍ വേണ്ടി ഓരോവാക്കും തേടി ബുദ്ധിമുട്ടി
കമ്പനിയായാല്‍ ചുട്ടികരയുമോ
കമ്പിനി........... ചുട്ടി.....................
ഓ.......... ഹിന്ദി അറിയില്ലല്ലോ...........സിദാലഡ്കാ......
ടൈപ്പുചെയ്യുമ്പോഴൊക്കെ അമ്മിണിക്കുട്ടിയുടെ നോട്ടം എന്റെ മേലാണ്.
നോക്കട്ടെ ............. ശരിക്കും .................
ടൈപ്പ് ചെയ്ത്കിട്ടിയാല്‍ മതിയല്ലോ............... കീബോര്‍ഡിലൊ.......മാറ്ററിലോ നോക്കുന്നില്ല. അത്ര വിദഗ്ദം.
എന്റെ പൊന്ന് അമ്മിണിക്കുട്ടി തെറ്റിക്കല്ലേ.................ഹിന്ദിയില്‍ പരിഭാഷപ്പെടുത്തുമ്പോഴേക്കും മണിക്കൂര്‍ കഴിയും ............... അത് കൊണ്ട് മനസ്സില്‍ പറഞ്ഞു.
അമ്മിണിക്കുട്ടിയുടെ സ്പീഡ് എത്ര കിതനാ ഹൈ
ഒരു കുശലം അങ്ങോട്ടും കിടക്കട്ടെ
ഏക് മിനിറ്റ് മേം പച്പന്‍ ശബ്ദ്
55 വേഡ്സ് പെര്‍ മിനിറ്റ്........... റിയാലിറ്റി ഷോയിലേ വിജയിയുടെ ഗമയോടെ എന്നെ ഒന്ന് നോക്കി........... ബഹുത്തച്ചാ.......... ഞാനും വിട്ട് കൊടുത്തില്ല.
അത് വഴി പോകുന്നവരോടെല്ലാം ഇതിനിടെ സംസാരിക്കുന്നുണ്ട്.............. ഒരു കൂട്ടുകാരി കയറി വന്നു. എന്നെ പരിചയപ്പെടുത്തികൊടുത്തു................ ഹിന്ദിയില്‍............. ഞാന്‍ ദയനീയമായി ചിരച്ചു.......... ഹിന്ദിയില്‍ത്തന്നെ.......... കൂട്ടുകാരി എന്നോട് എന്തൊക്കെയോ ചോദിച്ചു............. ജി.........ജി.........ജി ഹാം....... എല്ലാത്തിനും ഈ ഉത്തരം തന്നെ നല്‍കി.
രാസ്താകാ ഏക് സൈഡ് മേം ഗാട്ട് ഹൈ............ കൂട്ടുകാരിയോട് നിര്‍ത്താതെ സംസാരിക്കുന്നു. അഭിമാനം തോന്നി.............. ടൈപ്പ് ചെയ്യുമ്പോഴും ഗാട്ട് ഡങ്കലും ഒരു പിടി ഉറുഗ്വേ ഉച്ചകോടിയും ഇനിയും മറന്നിട്ടില്ലാത്ത മലയാലി........... ഈ ഹസ്തനപുരിക്കാരുടെ ഇടയില്‍ പിടിച്ച് നില്‍ക്കാന്‍ ഇതൊക്കെ കയ്യില്‍ വേണ്ടേ..
ബസ്.........
വേണ്ടാ........... ഗസ്റ് ഹൌസ് അടുത്താണ്. ഞാന്‍ നടന്ന് പോയ്ക്കോളാം
പ്രിന്റ് ചെയ്ത പേപ്പര്‍ അഭിമാനത്തോടെ തന്നു.
കോപ്പി 3 തന്നെയുണ്ട്.......... കൃത്യം ...........
പക്ഷേ........ എനിക്ക് അറിയാത്ത ഒരുപാട് അക്ഷരങ്ങള്‍ .......... വാക്കുകള്‍ 26 ലും കൂടുതല്‍ എത്രയോ അക്ഷരങ്ങള്‍ അമ്മിണിക്കുട്ടിക്ക് സ്വന്തം. അമ്മിണിക്കുട്ടിയുടെ സ്പീഡ് ബഹുത്ത് അച്ഛാ ഹൈ ദുര്‍ബ്ബലമായ മലയാളത്തില്‍ ഞാന്‍ പറഞ്ഞു.
ഏക് മിനിറ്റ്മേം പച്പന്‍ ഗല്‍തി
ഫിഫ്റ്റിഫൈവ് എറേഴ്സ് പേര്‍ മിനിട്ട്



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio













