
സമഷ്ടിയുടെ 8-ാമത്തെ പ്രതിമാസ പരിപാടി സെപ്റ്റംബര് 30ന് വഞ്ചിയൂര് ഓഫീസേഴ്സ് ഹൗസില് വച്ച് നടന്നു. തിരുവനന്തപുരം മെഡിക്കല് കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം അഡീഷണല് പ്രൊഫസര് ഡോ. യു. അനുജ 'ക്യാന്സര്: സാദ്ധ്യതയും പ്രതിരോധവും' എന്ന വിഷയം അവതരിപ്പിച്ചു. ആഗോളതലത്തില് കണക്കുകള് കാണിക്കുന്നത് മുപ്പത് ശതമാനം ക്യാന്സറുകള്ക്കും കാരണം പുകവലിയും മദ്യപാനവുമാണെന്നാണ്. എന്നാല് 30-35% ക്യാന്സറിനും കാരണം സമീകൃതമല്ലാത്ത ആഹാര രീതിയാണ്.