KSEBOA - KSEB Officers' Association

Wednesday
May 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference വര്‍ത്തമാന ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചയൊരുക്കി

വര്‍ത്തമാന ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചയൊരുക്കി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Kalajathaവര്‍ത്തമാനസമൂഹം നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും അനാവൃതമാക്കിയ കലാപരിപാടികള്‍ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തെ വേറിട്ടതാക്കി.

ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, അഴിമതി, വര്‍ഗീയത, തൊഴിലാളി വിരുദ്ധത, സ്വകാര്യതകളില്‍ കടന്നുകയറുന്ന വിവിരസാങ്കേതിക വിദ്യയുടെ ഭ്രാന്തമായ ഉപയോഗം, വൈദ്യുതി മേഖലയിലെ കാതലായ പ്രതിസന്ധികള്‍ തുടങ്ങിയവ വിവിധ കലാരൂപങ്ങളിലൂടെ സംഘടനയുടെ അംഗങ്ങള്‍തന്നെ അവതരിപ്പിച്ചപ്പോള്‍ അവ പുതുമയുള്ളതായി.

സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് മാത്യുവിന്റെയും സിസി അംഗം സി കെ മോഹനന്റെയും നേതൃത്വത്തില്‍ തെരുവു നാടകവും അവതരിപ്പിച്ചു. വൈദ്യുതിമേഖലയെ കുത്തക കമ്പനികള്‍ക്ക് തുറന്നുകൊടുത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് പ്രമേയമാക്കിയായിരുന്നു കലാജാഥ. പി ജയപ്രകാശ്, ടി കെ മണി, എസ് ഹരികുമാര്‍, എ കെ ജോണ്‍, എ കെ മോഹനദാസന്‍ എന്നിവരാണ് നാടകത്തില്‍ വേഷമിട്ടത്. സമ്മേളനഹാളിലും ഇത് അവതരിപ്പിച്ചു.

സ്സ്ത്രീചൂഷണവും എല്ലാത്തിനെയും കടന്നാക്രമിക്കുന്ന സാമ്രാജ്യത്വത്തിന്റെ ഇടപെടലുകളും സബീന, അജിത്കുമാര്‍, സനിജ, യമുന, ആതിര എന്നിവര്‍ ഓട്ടന്‍തുള്ളലിലൂടെ വരച്ചുകാട്ടി. മനുഷ്യത്വം മായുന്ന കാലത്തെ അടിസ്ഥാനമാക്കിയ മാജിക് പരിപാടിയില്‍ ബൈജു, തിലകന്‍, സബീന, ശാരദ, ലത എന്നിവര്‍ അണിനിരന്നു. സംഘടനയുടെ തൃശൂര്‍ ഘടകത്തിന്റെ സ്കിറ്റും വേറിട്ടതായി. അജിത് കുമാര്‍, സന്ദീപ്, ശാരദാദേവി, ബൈജു, ദിലീപ് തുടങ്ങിയര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2925
mod_vvisit_counterYesterday5210
mod_vvisit_counterThis Month104451
mod_vvisit_counterLast Month132633

Online Visitors: 70
IP: 54.81.78.135
,
Time: 14 : 46 : 42