KSEBOA - KSEB Officers' Association

Thursday
Sep 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference കെഎസ്ഇബി ഓഫീസേഴ്സ് അസോ. സംസ്ഥാന സമ്മേളനം സമാപിച്ചു

കെഎസ്ഇബി ഓഫീസേഴ്സ് അസോ. സംസ്ഥാന സമ്മേളനം സമാപിച്ചു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Kodiyeriആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരായ പോരാട്ടത്തില്‍ ഇതരവിഭാഗം തൊഴിലാളികള്‍ക്കൊപ്പം സമരമുഖങ്ങള്‍ക്ക് കരുത്തുപകരാനുള്ള ആഹ്വാനവുമായി കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ 19-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. മികച്ച സേവനം ഉറപ്പാക്കി കെഎസ്ഇബിയെ ജനപക്ഷത്ത് നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കി.ബി.പ്രദീപിനെ പ്രസിഡന്റായും എം.ജി സുരേഷ് കുമാറിനെ ജനറല്‍ സെക്രട്ടറി ആയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ഒരു ക്ഷണിതാവടക്കം 33 അംഗ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയേയും 125 അംഗ കേന്ദ്ര കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ ഷെറോണ്‍ കള്‍ച്ചറല്‍സെന്ററിലെ എസ് ശ്രീകുമാര്‍ നഗറില്‍ സമ്മേളനത്തിന്റെ രണ്ടാംനാള്‍ സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്തു. അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഊര്‍ജകേരള അവാര്‍ഡ് ദേശാഭിമാനി ഇടുക്കി ബ്യൂറോചീഫ് കെ ടി രാജീവിന് കോടിയേരി സമ്മാനിച്ചു. മോഹന്‍ കൊട്ടറ രചിച്ച "വെളിച്ചം തേടുന്ന ഗുഹകള്‍' എന്ന കഥാസമാഹാരം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരിക്ക് കൈമാറി കോടിയേരി പ്രകാശനംചെയ്തു.

സമ്മേളനവേദിയില്‍ അവതരിപ്പിച്ച കലാരൂപങ്ങളുടെ രചയിതാവ് പ്രേമന്‍ പാമ്പിരിക്കുന്നിനും കോടിയേരി ഉപഹാരം നല്‍കി. സിപിഐ എം തൊടുപുഴ ഏരിയ സെക്രട്ടറി ടി ആര്‍ സോമന്‍ കോടിയേരിയെ ഷാളണിയിച്ച് സമ്മേളനവേദിയില്‍ സ്വീകരിച്ചു.

അസോസിയേഷന്‍ കേന്ദ്രകമ്മിറ്റിയംഗം ആര്‍ ബാബു രക്തസാക്ഷിപ്രമേയവും കണ്‍സ്യൂമര്‍ ക്ലിനിക് കണ്‍വീനര്‍ ഒ പുഷ്പന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ ഒ ഹബീബ്, കെജിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എസ് രഘുലാല്‍, കെഇഡബ്ല്യുഎഫ് ജനറല്‍ സെക്രട്ടറി എം പി ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ വി വി മത്തായി സ്വാഗതവും അസോസിയേഷന്‍ സോണല്‍ സെക്രട്ടറി കുര്യന്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ചേര്‍ന്ന സമ്മേളനത്തില്‍ വിരമിക്കുന്ന നേതാക്കളായ എ എസ് ദാസപ്പന്‍, കെ ശ്രീകുമാര്‍, എന്‍ ടി ബേബി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഗ്രീവന്‍സ് സെല്‍ ചെയര്‍മാന്‍ ടി കെ ജയകുമാര്‍ സ്വാഗതവും പവര്‍ക്വിസ് കണ്‍വീനര്‍ എം എ പ്രവീണ്‍ നന്ദിയും പറഞ്ഞു. ചര്‍ച്ചയില്‍ വിവിധ ജില്ലകളില്‍നിന്നായി 30 പേര്‍ പങ്കെടുത്തു. കെ ഇന്ദിര ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലാജാഥയിലെ അംഗങ്ങള്‍ക്കും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ കെ ബോസ് നന്ദി പറഞ്ഞു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2830
mod_vvisit_counterYesterday4785
mod_vvisit_counterThis Month90211
mod_vvisit_counterLast Month148586

Online Visitors: 82
IP: 54.81.59.211
,
Time: 12 : 33 : 56