
സംഘടനയുടെ പഠന ഗവേഷണ വിഭാഗമായ സി-കാപ്സ് (സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡി സ്റഡീസ് ഇന്‍ പവര്‍ സെക്ടര്‍) സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍, "വൈദ്യുതി സുരക്ഷ - പ്രശ്നങ്ങളും പരിഹാരങ്ങളും'' എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് വെച്ച് സെമിനാര്‍ നടന്നു. ഡിസംബര്‍ 20ന് നടന്ന സെമിനാറില്‍ സംസ്ഥാന പ്രസിഡന്റ് പ്രദീപ് ബി. മോഡറേറ്റര്‍ ആയിരുന്നു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. എം. ശിവശങ്കര്‍ ഐ.എ.എസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൈദ്യുതി മേഖലയില്‍, പ്രത്യേകിച്ച് വൈദ്യുതി ബോര്‍ഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 2013 ജനുവരി മുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ചില നടപടികള്‍ക്ക് തുടക്കം കുറിക്കുമെന്നദ്ദേഹം പറഞ്ഞു.



Activities
കേരളത്തില്‍ വൈദ്യുതി അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വര്‍ഷവും നൂറിലധികം ജീവിതങ്ങളാണ് വൈദ്യുതി അപകടങ്ങളില്‍ പൊലിഞ്ഞുവീഴുന്നത്. ഇത് നാടിനും സ്ഥാപനത്തിനും അപകടത്തില്‍പ്പെടുന്...
















